HOME
DETAILS
MAL
ബന്ധുനിയമന വിവാദം: കെ.ടി അദീബ് രാജിവച്ചു
backup
November 11 2018 | 15:11 PM
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ജനറല്‍ മാനേജര്‍ കെ.ടി അദീബ് രാജിവച്ചു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് രാജി. മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവാണ് അദീബ്. ഇദ്ദേഹത്തിന്റെ നിയമനം ചട്ടംലംഘിച്ചാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് രാജി നല്‍കിയത്. ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് എം.ഡിക്കാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്റെ രാജി നാളെ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തത്. എന്നാല്‍, ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിയെന്ന് അദീബ്. എസ്.ഐ.ബിയിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."