സുജിത്ത് വധം: കുറ്റപത്രം സമര്‍പ്പിച്ചു
കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയിലെ ബി.ജെ.പി പ്രവര്ത്തകന് പാറക്കാട്ട് വളപ്പില്‍ സുജിത്തി(27)നെ വീട്ടില്‍കയറി അടിച്ചുകൊന്ന സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷിച്ച വളപട്ടണം പൊലിസാണ് 19 സി.പി.എം പ്രവര്‍ത്തകരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 2016 ഫെബ്രുവരി 16നു രാത്രി 11ഓടെയായിരുന്നു കൊലപാതകം. കീച്ചേരി, അരോളി, പാപ്പിനിശേരി സ്വദേശികളായ ആകാശ്, ശ്രീജയന്‍, അനുപ്രസാദ്, ജോയി ജോസഫ്, പ്രശാന്ത്, സമീന്ദ്രന്‍, ലിതേഷ് ചന്ദ്രന്, വിഷ്ണുദേവ്, രാഹുല്‍, പ്രിജേഷ് ഭാര്ഗവന്, ലിപിന്‍, നിഖില്‍, വിഷ്ണുരാജന്‍, ജിഷ്ണുദേവ്, ജാക്സണ് തുടങ്ങിയവര്‍ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും അക്രമത്തില്‍ പരുക്കേറ്റിരുന്നു. അതിക്രമിച്ചു കയറല്‍, കുറ്റകരമായ ഗൂഢാലോചന, കൊലപാതകം, ന്യായവിരോധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 59 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. വളപട്ടണം സി.ഐ ആയിരുന്ന ടി.കെ രത്നകുമാറാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."