HOME
DETAILS

ഗാജ ചുഴലിക്കാറ്റ് രൂപംകൊണ്ടു; ഉഗ്രരൂപം പ്രാപിച്ച് ചെന്നൈ തീരത്തേക്ക് നീങ്ങും

  
backup
November 11 2018 | 18:11 PM

%e0%b4%97%e0%b4%be%e0%b4%9c-%e0%b4%9a%e0%b5%81%e0%b4%b4%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%82%e0%b4%95%e0%b5%8a

 

കെ.ജംഷാദ്#


കോഴിക്കോട്: മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ പുലര്‍ച്ചെ രൂപംകൊണ്ട ഗാജ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന മേഖലയില്‍ വടക്കന്‍ കേരളവും ഉള്‍പ്പെടുന്നതിനാല്‍ 15 ന് ശേഷം രണ്ടു ദിവസത്തേക്ക് വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ഈ മാസം ഏഴിന് തായ്‌ലന്റ് കടലിടുക്കില്‍ മലേഷ്യക്ക് സമീപത്തായി രൂപം കൊണ്ട ന്യൂനമര്‍ദമാണ് ഇന്നലെ ചുഴലിക്കാറ്റായി മാറിയത്. ചുഴലിക്കാറ്റ് രണ്ടു ദിവസത്തിനകം ശക്തിപ്പെട്ട് തീവ്ര ചുഴലിക്കാറ്റും വീണ്ടും ശക്തിയാര്‍ജിച്ച് അതിതീവ്ര ചുഴലിക്കാറ്റുമായി മാറുമെന്നാണ് വിവിധ കാലാവസ്ഥാ ഏജന്‍സികള്‍ പ്രവചിക്കുന്നത്. ഈ മാസം 15ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റ് രണ്ടുഘട്ടങ്ങളിലായി ശക്തികുറഞ്ഞ് ചുഴലിക്കാറ്റായി ചെന്നൈക്ക് സമീപം തീരം തൊടും. തുടര്‍ന്ന് ശക്തികുറഞ്ഞ് അതിന്യൂനമര്‍ദവും ന്യൂനമര്‍ദവുമായി മാറിയ ശേഷം കേരളത്തിനു മുകളിലൂടെ അറബിക്കടലിലേക്ക് പോകുമെന്നാണ് വിദേശ കാലാവസ്ഥാ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
ഇന്നലെ പുലര്‍ച്ചെ 5.30ന് രൂപപ്പെട്ട ചുഴലിക്കാറ്റ് തെക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു സമീപത്ത് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുകയാണ്. മണിക്കൂറില്‍ 12 കി.മി ആണ് സഞ്ചാര വേഗം. പോര്‍ട് ബ്ലെയറില്‍ നിന്ന് 400 കി.മി വടക്കുവടക്കുപടിഞ്ഞാറ് ദിശയിലും ചെന്നൈയില്‍ നിന്ന് 990 കി.മി വടക്കുകിഴക്ക് ദിശയിലും ആന്ധ്രാപ്രദേശിലെ നല്ലൂരില്‍ നിന്ന് 1050 കി.മി കിഴക്ക്‌തെക്കുകിഴക്ക് ദിശയിലുമാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.
15 ന് രാത്രിയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ രണ്ടു തവണ ചുഴലിക്കാറ്റിന് ഗതിമാറ്റമുണ്ടാകും. കരയില്‍ പ്രവേശിക്കുന്നതോടെ ശക്തികുറഞ്ഞ് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കേരളത്തിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഗാജ മഴക്ക് കാരണമാകും. 15 ന് രാത്രിയോടെ വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ഭാഗമായി മഴ പ്രതീക്ഷിക്കാമെന്നും ന്യൂനമര്‍ദം കടന്നു പോകുമെന്ന് പ്രതീക്ഷിക്കുന്ന വടക്കന്‍ ജില്ലകളില്‍ രണ്ടു ദിവസം ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേരളത്തിലെ സ്വകാര്യ കാലാവസ്ഥാ വെബ്‌സൈറ്റ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ മണിക്കൂറില്‍ 50 കി.മി വേഗത്തില്‍വരെ കാറ്റിനും സാധ്യതയുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 15ന് പാലക്കാട് ജില്ലയില്‍ മാത്രം ഒറ്റപ്പെട്ട കനത്തമഴക്ക് സാധ്യതയുണ്ട്.
ഗാജ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഈമാസം 14ന് തമിഴ്‌നാട്,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും 15ന് ഈ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ടും കേരളത്തില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു. 15ന് തമിഴ്‌നാട്ടില്‍ 100 കി.മി വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago