HOME
DETAILS

ഒരുവര്‍ഷത്തിനിടെ സര്‍ക്കാര്‍ അനുവദിച്ചത് 25 ശുപാര്‍ശകള്‍

  
backup
November 11 2018 | 18:11 PM

%e0%b4%92%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

 

ന്യൂഡല്‍ഹി: പ്രധാന നഗരങ്ങളുടേതുള്‍പ്പെടെ പേരുകള്‍ മാറ്റുന്നത് സംബന്ധിച്ച് ഒരുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത് 25 ശുപാര്‍ശകള്‍. പശ്ചിമബംഗാളിന്റെ പേരുമാറ്റുന്നതുള്‍പ്പെടെയുള്ള നിരവധി ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുമാണ്. അതേസമയം, മുസ്‌ലിം പശ്ചാത്തലമുള്ള പേരുകള്‍ മാറ്റുന്നതിനെചൊല്ലിയുള്ള വിവാദം നിലനില്‍ക്കെ, ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകളൊന്നും കേന്ദ്രസര്‍ക്കാരിനു മുന്‍പാകെ എത്തിയിട്ടില്ലെന്നതാണ് വാസ്തവം. ഉത്തര്‍പ്രദേശിലെ അലഹബാദ് പ്രയാഗ് രാജ് ആയും ഫൈസാബാദ് അയോധ്യ ആയും പേരുമാറ്റാനുള്ള ശുപാര്‍ശയും സര്‍ക്കാരിനു മുന്‍പാക എത്തിയിട്ടില്ലെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ഇന്ത്യയിലെ ഒരുഗ്രാമത്തിന്റെയോ നഗരത്തിന്റെയോ പേരുമാറ്റാനുള്ള അനുമതി നല്‍കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനാണ്. പേരുകള്‍ മാറ്റുന്നതിനു മുന്‍പായി ആഭ്യന്തരമന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന്റെയും പോസ്റ്റ് ആന്‍ഡ് സര്‍വേ ഓഫ് ഇന്ത്യാ വകുപ്പിന്റെയും അനുമതി വാങ്ങും. ഇതിനു ശേഷമാവും ശുപാര്‍ശ അംഗീകരിക്കുക. എന്നാല്‍ സംസ്ഥാനങ്ങളുടെ പേരുകള്‍ മാറ്റണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. അതിനാല്‍ ആവശ്യം പാര്‍ലമെന്റ് മുന്‍പാകെ വച്ച് ഭൂരിപക്ഷത്തോടെ പാസാവണം. ഈ നടപടിക്രമങ്ങളുള്ളത് കൊണ്ടാണ് പശ്ചിമബംഗാളിന്റെ പേര് ബംഗാളി ഭാഷയോട് കൂടുതല്‍ സാമ്യതയുള്ള ബംഗ്ല എന്നാക്കി മാറ്റണമെന്നതിന് അംഗീകാരം ലഭിക്കാതെ കിടക്കുന്നത്. ഇതുപ്രകാരം സര്‍ക്കാര്‍ അംഗീകാരം നല്‍കിയ രാഷ്ട്രീയനിറമില്ലാത്ത ശുപാര്‍ശകളില്‍ മലപ്പുറം ജില്ലയിലെ അരീക്കോടിന്റെ പേരു മാറ്റവും ഉള്‍പ്പെടും. അരീക്കോട് എന്നതിലെ മാറ്റം മലയാളത്തില്‍ എഴുതുന്നതിനെ ബാധിച്ചിട്ടില്ല. അൃലമരീറല എന്നത് അൃലലസീറല എന്നാക്കി മാറ്റുകയായിരുന്നു. ആന്ധ്രാപ്രദേശിലെ രാജമുണ്ട്രി എന്നത് രാജമഹേന്ദ്രവരം എന്നും ഒഡിഷയിലെ ദ്വീപായ ഔട്ടര്‍ വീലര്‍ എന്നത് എ.പി.ജെ അബ്ദുല്‍ കലാം ദ്വീപ് എന്നും മാറ്റുകയുണ്ടായി.
അതേസമയം, മുഗളസരായ്, അലഹബാദ്, ഫൈസാബാദ് എന്നീ സ്ഥലങ്ങള്‍ക്കു ശേഷം ആഗ്ര, മുസാഫര്‍പുര്‍, സുല്‍ത്താന്‍പുര്‍ എന്നീ സ്ഥലങ്ങളുടെ പേരുകളും ഉത്തര്‍പ്രദേശിലെ യോഗിആദിത്യനാഥ് സര്‍ക്കാര്‍ മാറ്റാന്‍ ആലോചന നടത്തുന്നുണ്ട്. മുസാഫര്‍പുരിന്റെ പേര് ഉടന്‍ തന്നെ ലക്ഷിനഗര്‍ എന്നാക്കുമെന്ന് മീററ്റ് എം.എല്‍.എ സംഗീത് സോം പറഞ്ഞു. അതേസമയം ആഗ്രയുടെ പേര് അഗ്രവാന്‍ എന്നോ അഗ്രവാള്‍ എന്നോ ആക്കി മാറ്റുമെന്നാണ് ആഗ്ര നോര്‍ത്ത് എം.എല്‍.എ ജഗന്‍ പ്രസാദ് ഗാര്‍ഗ് പറഞ്ഞത്. മറ്റൊരു ബി.ജെ.പി എം.എല്‍.എ ദിയോമണി ദ്വിവേദി സുല്‍ത്താന്‍പുരിന്റെ പേര് കുഷ്ഭവന്‍പുര്‍ എന്നാക്കി മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago