മറിയക്കുട്ടി വധം അന്വേഷിക്കാന്‍ പുതിയ ഉദ്യോഗസ്ഥന്
ചെറുപുഴ: മറിയക്കുട്ടി വധം അന്വേഷിക്കാന്‍ പതിനഞ്ചാമത്തെ ഡിവൈ.എസ്.പി ചാര്‍ജ് എടുത്തു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എന്‍.സി ദേവസ്യ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. എസ്.ഐ എ.കെ ബാബു, എ.എസ്.ഐ കെ. ദിലീപ് എന്നിവരും ഒപ്പമുണ്ടായി.
ചെറുപുഴ കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടിട്ട് മൂന്ന് വര്‍ഷവും രണ്ട് ദിവസവുമായി. കേസ് ആദ്യം ലോക്കല്‍ പൊലിസ് അന്വേഷിച്ചിരുന്നെങ്കിലും പിന്നീട് ക്രൈംബ്രാഞ്ചിനെ ഏല്പിക്കുകയായിരുന്നു. നിരവധി പ്രമുഖ ഡിവൈ.എസ്.പിമാര്‍ കേസ് അന്വേഷിച്ചെങ്കിലും പ്രതികള്‍ ഇന്നും കാണാമറയത്താണ്. അന്വേഷണം ഏതെങ്കിലും വഴിത്തിരിവിലേക്ക് എത്തുന്ന സാഹചര്യമുണ്ടായാല്‍ ഉടന്‍ ഉദ്യോഗസ്ഥനെ മാറ്റുക പതിവായി.
മൂന്നു വര്‍ഷത്തിനുള്ളില്‍ പതിനഞ്ച് ഡിവൈ.എസ്.പിമാര്‍ കേസന്വേഷണത്തിനെത്തി. ഒരിക്കല്‍ മറിയക്കുട്ടിയുടെ ഘാതകരെ കസ്റ്റഡിയിലാക്കി എന്ന സ്ഥിതിയിലെത്തിയ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ഇത്രയും സ്വാധീനം ചെലുത്താന്‍ മാത്രം കഴിവുള്ള കൊലപാതകിയാണോ നാട്ടിലുള്ളത് എന്ന ആശ്ചര്യത്തിലും സംശയത്തിലുമാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."