HOME
DETAILS
MAL
മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍: പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
backup
October 15 2019 | 04:10 AM
ന്യൂഡല്‍ഹി: മരടില്‍ ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന വിധിക്കെതിരെ ഫഌറ്റ് ഉടമ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്ട്‌മെന്റിലെ വിജയ് ശങ്കറാണ് ഫഌറ്റ് പൊളിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. വിധി പറഞ്ഞ ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ചേമ്പറിലാണ് ഹര്‍ജി പരിശോധിക്കുക.
ഫഌറ്റ് സമുച്ചയത്തിനെതിരെയുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് റദ്ദ്് ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മരടിലെ ഒട്ടേറെ നിയമ ലംഘനങ്ങള്‍ക്കു നേരെ കണ്ണടച്ച വിദഗ്ധ സമിതി ചില ഫഌറ്റ് സമുച്ചയങ്ങള്‍ക്കെതിരെ മാത്രം എന്തുകൊണ്ട് നിലപാടെടുത്തു എന്നതാണ് പ്രധാന വാദം.
sc will hear review petition on maradu flat
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."