മെഡിക്കല്‍ അലോട്ട്മെന്റ് ജൂലൈ 10ന് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്റ് ജൂലൈ 10ന് ആരംഭിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ ഡോ. എം.ടി റെജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നീറ്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചാല്‍ തുടര്‍ന്ന് ഒരാഴ്ചയ്ക്കകം സംസ്ഥാന റാങ്ക് പട്ടിക തയാറാക്കാനാകും. നീറ്റ് റാങ്ക് പട്ടിക 26ന് പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ അറിയിച്ചിട്ടുള്ളത്.
ഓഗസ്റ്റ് 31ന് മെഡിക്കല്‍ പ്രവേശന നടപടികള്‍ അവസാനിപ്പിക്കണമെന്ന് സുപ്രിംകോടതി ഉത്തരവുള്ളതിനാല്‍ അലോട്ട്മെന്റ് നടപടികള്‍ ജൂലൈ 10ന് ആരംഭിക്കണം. നിലവില്‍ തയാറാക്കിയ എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശന ഷെഡ്യൂള്‍ പ്രകാരം ജൂലൈ ഒന്‍പതിന് ഓപ്ഷന് രജിസ്ട്രേഷന് അവസാനിപ്പിക്കും.
ജൂലൈ 10ന് ഒന്നാംഘട്ട അലോട്ട്മെന്റും 18ന് രണ്ടാം അലോട്ട്മെന്റും നടക്കും.
മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ സീറ്റുകളുടെ ലഭ്യത, ഫീസ് നിരക്ക് എന്നിവ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."