ഇന്ത്യയിലെ ഹജ്ജ് അപേക്ഷ സ്വീകരണം നീട്ടിയേക്കും
കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷാ സ്വീകരണം അവസാനിക്കാന്‍ ആറ് ദിവസം മാത്രം ബാക്കിനില്‍ക്കെ, ഹജ്ജ് ക്വാട്ടക്കനുസരിച്ച് ഇത്തവണ അപേക്ഷകരില്ല.
ഇതേ തുടര്‍ന്ന് 17ന് അവസാനിക്കുന്ന ഹജ്ജ് അപേക്ഷാ സ്വീകരണ തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി നീട്ടിയേക്കും. കേരളം ഉള്‍പ്പെടെയുളള മുഴുവന്‍ സംസ്ഥാനങ്ങളിലുമായി ഈ വര്‍ഷം 76,000 അപേക്ഷകളാണ് ആകെ ലഭിച്ചത്. കേളത്തില്‍ ഇന്നലെ വരെ19,499 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ മാത്രം ഈ സമയം അരലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചിരുന്നു.
കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അപേക്ഷകരുണ്ടാവാറുളളത്. ഗുജറാത്തില്‍ 13,400 അപേക്ഷകളും ഉത്തര്‍ പ്രദേശില്‍ 14,200 അപേക്ഷകളുമാണ് ലഭിച്ചത്.
മഹാരാഷ്ട്രയില്‍ 9000 അപേക്ഷകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെല്ലാം നാലായിരത്തില്‍ താഴെയാണ് ഹജ്ജ് അപേക്ഷകള്‍ ലഭിച്ചത്. ഹജ്ജ് ക്വാട്ട ഈ വര്‍ഷവും 1,71,000 ഹജ്ജ് സീറ്റില്‍ 1,26,000 സീറ്റുകള്‍ ഈ വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചേക്കും.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്കാണ് ശേഷിക്കുന്ന 45,000 സീറ്റുകള്‍. ഹജ്ജ് അപേക്ഷകര്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്ന അഞ്ചാം വര്‍ഷക്കാര്‍ക്ക് അവസരം നിഷേധിച്ചതാണ് കേരളം,ഗുജറാത്ത് സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ ഗണ്യമായി കുറയാന്‍ കാരണം.
കഴിഞ്ഞ വര്‍ഷം മുതലാണ് അഞ്ചാം വര്‍ഷക്കാര്‍ക്ക് ഹജ്ജിന് അവസരം നേരിട്ട് നല്‍കുന്നത് ഒഴിവാക്കിയത്. ഹജ്ജിന് ചെലവേറിയതും അപേക്ഷ കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
ഈ വര്‍ഷം നേരിട്ട് അവസരം നല്‍കുന്നത് 70 വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് മാത്രമാണ്. കഴിഞ്ഞവര്‍ഷം പുരുഷ മെഹ്‌റമില്ലാതെ ഒരു കവറില്‍ അപേക്ഷിച്ച 45 വയസ്സിന് മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് നേരിട്ട് അവസരം നല്‍കിയിരുന്നു. ഈ പരിഗണനയും ഈ വര്‍ഷം എടുത്തു കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം 18 മുതലാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."