700 ഗോളുകള്‍, ഇതിഹാസതാരങ്ങളുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
ലണ്ടന്‍: കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തിങ്കളാഴ്ച ഉക്രൈനെതിരെ നടന്ന യൂറോകപ്പ് യോഗ്യതാ മത്സരത്തിലായിരുന്ന് 700 ഗോളുകള്‍ എന്ന തന്റെ കരിയറിലെ അടുത്ത നാഴികക്കല്ലും അദ്ദേഹം പിന്നിട്ടത്. പ്രൊഫഷണല്‍ ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായാണ് റൊണാള്‍ഡോ ഇത്രയും ഗോളുകള്‍ അടിച്ചുകൂട്ടിയത്. കരിയറിലെ ആദ്യ ക്ലബ്ബായ സ്‌പോട്ടിങ്ങിനുവേണ്ടി അഞ്ചു ഗോളുകളോടെ തുടങ്ങിയ ക്രിസ്റ്റിയാനോ ഇപ്പോഴും ഗോളടി തുടരുകയാണ്. രാജ്യത്തിനായി 95 ഗോളുകളും ക്ലബുകള്‍ക്കായി 605 ഗോളുകളും താരം സ്വന്തമാക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 118 ഗോളുകള്‍, റയല്‍ മാഡ്രിഡിനു വേണ്ടി 450 ഗോളുകള്‍, യുവന്റസിനു വേണ്ടി 32 ഗോളുകള്‍ എന്നിങ്ങനെയാണ് പ്രൊഫഷണല്‍ ഫുട്‌ബോളിലെ ഗോള്‍ നേട്ടം.
ഇതിഹാസ നായകന്മാരുടെ പട്ടികയിലേക്കാണ് 700 ഗോളുമായി ക്രിസ്റ്റിയാനോ കയറിയിപ്പറ്റിയിരിക്കുന്നത്. ജോസഫ് ബികാന്‍ (805), പെലെ (779), റൊമാരിയോ (748), പുസ്‌കാസ് (709), ജെര്‍ഡ് മുള്ളര്‍ (701) എന്നിവരാണ് 700ല്‍ കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍. ക്രിസ്റ്റ്യാനോയുടെ സമകാലികനായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി ഇതുവരെ 672 ഗോളുകളാണ് നേടിയത്. ഈ സീസണ്‍ അവസാനിക്കുമ്പോഴേക്കും മെസ്സിയും 700 ഗോളുകള്‍ മറികടക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഇന്നലെ ഉക്രെയ്‌നെതിരായ മല്‍സരത്തില്‍ മികച്ച ഗോള്‍ നേടിയെങ്കിലും പോര്‍ച്ചുഗലിന് വിജയിക്കാനായില്ല. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ഉക്രെയ്ന്‍ വിജയിക്കുകയായിരുന്നു. റോമന്‍ യരേംചുക്, ആന്ദ്രേ യാര്‍മൊലെങ്കോ എന്നിവരാണ് ഉക്രെയ്‌നിന്റെ ഗോളുള്‍ നേടിയത്. ആറു കളികളില്‍ നിന്നായി 11 പോയിന്റ് നേടിയ പോര്‍ച്ചുഗല്‍ ഉക്രയിനുമായുള്ള മത്സരത്തിനുശേഷം രണ്ടാം സ്ഥാനത്തെത്തി. 19 പോയിന്റുള്ള ഉക്രയിനാണ് ഒന്നാം സ്ഥാനത്ത്.
Ukraine 2-1 Portugal: Group B leaders secure their place at Euro 2020 after the underdogs edge to victory over Fernando Santos's men as Cristiano Ronaldo scores his 700th career goal
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."