15 കാരിയെ പീഡിപ്പിച്ച യുവാവിനു 10 വര്‍ഷം കഠിന തടവ്
കാസര്‍കോട്: 15 വയസുകാരിയെ പീഡിപ്പിക്കുകയും പലര്‍ക്കായി കാഴ്ചവയ്ക്കുകയും ചെയ്ത കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പള അമ്പാറിനു സമീപം താമസിച്ചിരുന്ന കര്‍ണാടക തുംകൂര്‍ ചിക്കനഹള്ളി സോയ്ദപാളയത്തെ മുസ്തഫ (38) യെയാണ് കാസര്‍കോട് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി(ഒന്ന്) ശിക്ഷിച്ചത്. പിഴ തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കാനും പിഴയടച്ചില്ലെങ്കില്‍ ആറു മാസംകൂടി തടവ് അനുഭവിക്കാനും വിധിച്ചു. 2010ലാണ് കേസിനാസ്പദമായ സംഭവം. കേസില്‍ കര്‍ണാടക ചിത്രദുര്‍ഗ സ്വദേശിയായ ജാസ്മിന്‍, മംഗളൂരുവിലെ ബഷീര്‍, കാസര്‍കോട് സ്വദേശി രമേശ്, ഹസൈനാര്‍ എന്നിവര്‍ കൂട്ടുപ്രതികളാണ്. ഇവരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഉപ്പളയില്‍ താമസിക്കുന്നതിനിടെ ഒരു സ്ത്രീക്കൊപ്പമുണ്ടായിരുന്ന കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പിന്നീട് മംഗളൂരുവിലും മറ്റും കൊണ്ടുപോയി നിരവധി പേര്‍ക്കു കാഴ്‌ചെവച്ചുവെന്നുമാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."