തൃശൂരില്‍ നിന്നും കാണാതായ പമ്പ് ഉടമയെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തൃശൂര്‍:കയ്പമംഗലത്തു നിന്നും കാണാതായ പെട്രോള്‍ പമ്പ് ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂരിന് സമീപം മമ്മിയൂരുള്ള റോഡരികിലാണ് കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയില്‍ മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന്റെ മുന്‍വശത്ത് മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കയ്പമംഗലം സ്വദേശി മനോഹരന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ഇന്നലെ രാത്രി 12.50 ന് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന് കാറില്‍ യാത്രതിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. അര്‍ദ്ധരാത്രിയായിട്ടും വീട്ടിലെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചപ്പോള്‍ മറ്റൊരാള്‍ ഫോണില്‍ സംസാരിക്കുകയും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തതായി ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞു.
മനോഹരന്റെ മൃതദേഹം റോഡരികില്‍നിന്ന് കണ്ടെത്തിയെങ്കിലും ഇദ്ദേഹത്തിന്റെ കാറോ മൊബൈല്‍ ഫോണോ കണ്ടെടുക്കാനായിട്ടില്ല. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്റെ സി.സി.ടി വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."