'എനിക്കു ശ്വാസംമുട്ടുന്നു, ആ ബാഗ് മാറ്റൂ...'
അങ്കാറ: മുതിര്‍ന്ന സഊദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗി മരിക്കുന്നതിനു തൊട്ടുമുന്‍പു പറഞ്ഞതു തനിക്കു ശ്വസംമുട്ടുന്നെന്നും തലയിലെ ബാഗ് നീക്കൂവെന്നുമായിരുന്നെന്നു വെളിപ്പെടുത്തല്‍. തുര്‍ക്കി മാധ്യമമായ അല്‍ സബാഹിന്റെ അന്വേഷണ വിഭാഗം തലവന്‍ നസിപ് കര്‍മാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സഊദി കോണ്‍സുലേറ്റില്‍നിന്നു ലഭിച്ച ഓഡിയോ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം മനസിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തല പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചു മറച്ചതിനെ തുടര്‍ന്നു ശ്വാസംമുട്ടിയാണ് ഖഷോഗി മരിച്ചത്.
ഏഴു മിനിറ്റിനുള്ളിലാണ് കൊല നടത്തിയത്. മൃതദേഹം ഭാഗങ്ങളാക്കിയത് 15 മിനിറ്റിനുള്ളിലാണ്. ഇതിനു നേതൃത്വം നല്കിയതു സഊദി സയന്റിഫിക് കൗണ്‍സില്‍ ഓഫ് ഫോറന്‍സിക് തലവന്‍ സലാഹ് അല്‍ തുബൈഗിയാണെന്നും സഊദി സംഘം തുര്‍ക്കിയിലേക്കു കൊണ്ടുവന്ന ഉപകരണങ്ങളുടെ ചിത്രങ്ങള്‍ സബാഹ് പത്രം ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള ഓഡിയോ വിവരങ്ങള്‍ സഊദി അറേബ്യ, യു.എസ്, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന് എന്നീ രാജ്യങ്ങള്‍ക്കു കൈമാറിയെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞിരുന്നു. ഖഷോഗിയെ കൊലപ്പെടുത്താനായി 15 അംഗ സംഘം തുര്‍ക്കിയിലേക്കു വരുന്നതു സംബന്ധിച്ചു സഊദിക്ക് അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ഖഷോഗിയുടെ മൃതദേഹത്തിനായുള്ള തെരച്ചില്‍ തുര്‍ക്കി പൊലിസ് കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. എന്നാല്‍, കൊലപാതകത്തിലെ ക്രിമിനല്‍ അന്വേഷണം തുടരുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."