വീട് ജപ്തി ചെയ്തു, ആത്മഹത്യാഭീഷണിയുമായി വീട്ടമ്മ
തിരുവനന്തപുരം: ജപ്തി ചെയ്ത വീടിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി വീട്ടമ്മ. സെല്‍വി എന്ന വീട്ടമ്മയാണ് ആത്മഹത്യാ ഭീഷണിയുമായി വീടിനു മുകളില്‍ കയറിയത്.കോടതിവിധിയെ തുടര്‍ന്ന് തിങ്കളാഴ്ച സെല്‍വിയുടെ വീട് ബാങ്ക് ഓഫ് ബറോഡ ജപ്തി ചെയ്തിരുന്നു.നെയ്യാറ്റിന്‍കരയിലാണ് സംഭവം.
2005ലാണ് സെല്‍വിയും ഭര്‍ത്താവ് രാജന് വൈദ്യനും ചേര്‍ന്ന് വിജയാ ബാങ്കില്‍നിന്ന് അഞ്ചുലക്ഷം രൂപ വായ്പ എടുത്തത്. ആറുലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കുകയും ചെയ്തുവെന്നാണ് സെല്‍വി പറയുന്നത്. ഭര്‍ത്താവ് രാജന് മരിച്ചതിനുശേഷം പന്ത്രണ്ടുലക്ഷത്തോളം രൂപ അടയ്ക്കാനെന്നുകാണിച്ച് ബാങ്ക് നോട്ടിസ് നല്കി.പിന്നീട് ബാങ്ക് ജപ്തി നടപടികളിലേക്ക് പോവുകയായിരുന്നു
മുന്‍പും ബാങ്ക് ഇവരുടെ വീട് ജപ്തി ചെയ്തിരുന്നു. എന്നാല്‍ അന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സെല്‍വിയെ വീണ്ടും വീട്ടില്‍ കയറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."