സിക്കിമിലും പൗരത്വ രജിസ്റ്റര്‍ വേണമെന്ന് ഗോത്രവര്‍ഗ സമിതികള്‍
ഗാങ്‌ടോക്ക്: അസമിനു പിന്നാലെ സിക്കിമിലും ദേശീയ പൗരത്വ രജിസ്റ്റര്‍ വേണമെന്ന് ആവശ്യം. സിക്കിമിലെ തദ്ദേശീയരായ വിവിധ ഗോത്രവര്‍ഗ സമിതികളാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്.
സിക്കിമില്‍ തിരിച്ചറിയല്‍ രേഖകളുമായി ബന്ധപ്പെട്ടു വലിയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആയിരക്കണക്കിനു പേരുടെ പൗരത്വ രജിസ്റ്റര്‍ സംശയത്തിന്റെ നിഴലിലാണ്. ഈ സാഹചര്യത്തിലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ വേണമെന്ന ആവശ്യം സിക്കിം ലെപ്ച്ചാ ട്രൈബല്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി തഷി ലാമു ലെപ്ച പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയെ സംബന്ധിച്ചു വ്യക്തമായ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നു സിക്കിം ഭൂട്ടിയ ലെപ്ചാ അപക്‌സ് കമ്മിറ്റി കണ്‍വീനര്‍ താഷി ഭൂട്ടിയ ആരോപിച്ചു.
അനധികൃത കുടിയേറ്റക്കാര്‍ക്ക് അനുയോജ്യമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇതു മുതലെടുത്താണ് അയല്‍ രാജ്യങ്ങളില്‍നിന്നു ജനങ്ങള്‍ കുടിയേറുന്നത്. ചൈന, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളുമായി സിക്കിം അതിര്‍ത്തി പങ്കിടുന്നുണ്ട്.
ബംഗാള്‍ വഴി ബംഗ്ലാദേശികളും വ്യാപകമായ രീതിയില്‍ സിക്കിമിലേക്കെത്തുന്നുണ്ട്. ഭൂമിക്കും സാമ്പത്തിക രംഗത്തിനും വലിയ ബാധ്യതയാണ് കുടിയേറ്റക്കാര്‍ സൃഷ്ടിക്കുന്നതെന്നും ഗോത്രവര്‍ഗ സമിതികള്‍ ആരോപിക്കുന്നു.
ഇതിനെതിരേ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ലെന്ന ആരോപണവും ഗോത്രവര്‍ഗക്കാര്‍ ഉന്നയിച്ചു. എന്നാല്‍, അതിര്‍ത്തി കടന്ന് എത്തുന്നവരെ തടയാനുള്ള നീക്കത്തിന്റെ ഭാഗമായി സിക്കിം സര്‍ക്കാര്‍ പെര്‍മിറ്റ് പുറത്തിറക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് ആഭ്യന്തര സെക്രട്ടറി പ്രതാപ് പ്രധാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."