HOME
DETAILS
MAL
മരട് ഫ്ളാറ്റ് നിര്‍മാണം: മൂന്നുപേര്‍ അറസ്റ്റില്‍
backup
October 15 2019 | 09:10 AM
കൊച്ചി: മരട് ഫ്ളാറ്റ് കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.പെര്‍മിറ്റ് കൊടുത്തത് നിയമവിരുദ്ധമായെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഫ്ളാറ്റ് നിര്‍മാണ കമ്പനി ഉടമ സാനി ഫ്രാന്‍സിസ്, മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്,മുന്‍ ജൂനിയര്‍ സൂപ്രണ്ട് ജോസഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."