HOME
DETAILS
MAL
ജെ.എന്‍.യുവില്‍ എന്‍.എസ്.യു പിണറായിയുടെ കോലം കത്തിച്ചു
backup
June 20 2017 | 23:06 PM
ന്യൂഡല്‍ഹി: പുതുവൈപ്പിലെ ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന കേരള സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവില്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടന എന്‍.എസ്.യു (ഐ) മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു.
പുതുവൈപ്പില്‍ ഐ.ഒ.സി ടെര്‍മിനല്‍ പദ്ധതിക്കെതിരേ സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാരെ ഇടതുപക്ഷസര്‍ക്കാരിന്റെ പൊലിസ് തല്ലിച്ചതയ്ക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരേ പ്രക്ഷോഭപരിപാടികള്‍ തുടരുമെന്നും എന്‍.എസ്.യു (ഐ) അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."