ഗര്‍ഭിണിയായ യുവതിയും കുട്ടിയുമുള്‍പ്പെടെ അഞ്ച് മിനുട്ടിനുള്ളില്‍ കൊന്നത് മൂന്ന്‌പേരെ; കൊലപാതകത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പി ശ്രമം പാളി
കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.എസ്.എസ് നേതാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും ആറുവയസ്സുകാരനായ മകനെയും വെട്ടിക്കൊന്നത് അഞ്ച് മിനിട്ടുകൊണ്ട്. കൃത്യം നടത്തിയ ഉത്പാല്‍ ബെഹ്‌റ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ട ബന്ധുപ്രകാശ് പാലിന്റെ വീട്ടില്‍ എത്തിയത്.
ഏറെ സമയം പ്രദേശത്ത് നിരീക്ഷണം നടത്തിയാണ് ഇയാള്‍ ദേഹത്തൊളിപ്പിച്ച കത്തിയുമായി പ്രകാശ് പാലിന്റെ വീട്ടിലെത്തിയത്. ബെഹ്‌റ പ്രതിയെ വീട്ടിനുള്ളിലേക്ക് ക്ഷണിക്കുകയും അധികം വൈകാതെ കത്തി ഉപയോഗിച്ച് ബെഹ്‌റ പ്രകാശ് പാലിനെ വെട്ടുകയുമായിരുന്നു. പിന്നീട് ഗര്‍ഭിണിയായ ഭാര്യ ബ്യൂട്ടി(30)യെയും ആറുവയസ്സുകാരനായ മകന്‍ ആര്യയെയും തുരുതുരാ വെട്ടി.
എല്ലാവരെയും അഞ്ച് മിനുട്ടിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പൊലിസ് അധികൃതര്‍ പറഞ്ഞു. അതേസമയം ആര്‍.എസ്.എസ് നേതാവായിരുന്ന പ്രകാശ്പാലിന്റെ കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളി. ഇവര്‍ തമ്മിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടിലുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നീങ്ങിയതെന്ന് പൊലിസ് പറഞ്ഞു.
പ്രകാശ് പാലിന്റെ നിര്‍ദേശപ്രകാരം ബെഹ്‌റ ഒരു ഇന്‍ഷുറന്‍സ് പോളിസിയില്‍ പണം നിക്ഷേപിച്ചിരുന്നു. ഇന്‍ഷുറന്‍സ് പ്രീമിയം അടച്ചതിന്റെ റസീപ്റ്റ് നല്‍കാത്തതിനാല്‍ ബെഹ്‌റ നിക്ഷേപിച്ച തുക തിരികേ ചോദിച്ചു. എന്നാല്‍ പണം തിരിച്ചു നല്‍കാതെ പ്രകാശ് പാല്‍ ബെഹ്‌റയെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായണ് ബെഹ്‌റ ക്രൂരമായ കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലിസ് വ്യക്തമാക്കി.
മൂവരുടെയും മൃതദേഹങ്ങളില്‍ നിരവധി വെട്ടുകളേറ്റ് പാടുണ്ട്. സംഭവശേഷം ഇവിടെ നിന്നും കടന്നുകളഞ്ഞ പ്രതി പിന്നീട് ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ ഓടിപ്പോകുന്നത് കണ്ട് ഒരു പാല്‍ക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് പ്രതിയെ പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."