ബാബരി മസ്ജിദ്: അന്തിമവാദം നാളെ അവസാനിപ്പിച്ചേക്കും; കൂടുതല്‍ സമയം വേണമെന്ന് ഹിന്ദുപക്ഷം
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ അന്തിമവാദംകേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. ഇരുവിഭാഗത്തോടും തങ്ങളുടെ വാദങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ ഇന്നലെ കോടതി നിര്‍ദേശിച്ചു. നേരത്തെ നാളെ വാദംനിര്‍ത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ഒരുദിവസം നേരത്തെ അവസാനിപ്പിക്കാന്‍ കോടതി നിശ്ചയിക്കുകയായിരുന്നു. വാദം വേഗം അവസാനിപ്പിച്ച് അടുത്ത മാസം 17നകം ഉത്തരവ് പുറപ്പെടുവിക്കാനാണ് കോടതിയുടെ തീരുമാനം. എന്നാല്‍, അന്തിമവാദം കേള്‍ക്കാന്‍ ഹിന്ദു സംഘടനകള്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്.
കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അടുത്തമാസം 17ന് വിരമിക്കാനിരിക്കുകയാണ്. വാദംകേള്‍ക്കലിന്റെ 39മത്തെ ദിവസമായ ഇന്ന് ഹിന്ദുവിഭാഗമാണ് വാദങ്ങള്‍ നിരത്തിയത്. അയോധ്യയില്‍ 60ഓളം ക്ഷേത്രങ്ങളുണ്ടെന്നും അതില്‍ ഒന്ന് രാമജന്‍മഭൂമിയാണെന്നും രാംലല്ലയ്ക്ക് വേണ്ടി ഹാജരായ കെ. പരഷരന്‍ വാദിച്ചു. രാമജന്മഭൂമിയാണെന്ന് വിശ്വസിക്കുന്ന പ്രസ്തുത ഭൂമിക്കു വേണ്ടി നൂറ്റാണ്ടുകളായി ഞങ്ങള്‍ പോരാടുകയാണെന്നും അദ്ദേഹം വാദിച്ചു. വാദം നാളെയും തുടരും.
Supreme Court likely to wrap up Ayodhya case hearing on Wednesday
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."