HOME
DETAILS

പവിത്രരാവിന്റെ ശ്രേഷ്ഠതകള്‍

  
backup
June 20 2017 | 23:06 PM

%e0%b4%aa%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b0%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b7%e0%b5%8d%e0%b4%a0%e0%b4%a4

 

 

റമദാന്‍ മാനവരാശിയുടെ രക്ഷയ്ക്കാണ്. വിവരണാധീതമായ പ്രതിഫലം ലഭ്യമാകുന്ന ദിനരാത്രങ്ങളാണ് അവസാനത്തെ പത്ത് ദിനങ്ങള്‍. നമുക്ക് ഇനി ഈ വര്‍ഷം അതില്‍ എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. റമദാനിലെ ഏറ്റവും പ്രധാനരാവ് ലൈലതുല്‍ ഖദ്ര്‍ തന്നെയാണ്. അനസ് ബിന്‍ മാലിക്(റ)പറയുന്നു: 'റമദാന്‍ ആഗതമായപ്പോള്‍ നബിതിരുമേനി(സ്വ) പറഞ്ഞു, ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അത് തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു'.
അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണിത്. അല്ലാഹുവിലേക്ക് സൃഷ്ടികള്‍ക്ക് അടുക്കാന്‍ സാധിക്കുന്ന അസുലഭ അവസരങ്ങളാണവ. ആഇശ(റ) പറയുന്നു: 'അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ്വ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയാറാവുകയും ചെയ്യാറുണ്ടായിരുന്നു'. അവസാന പത്തില്‍ അശ്‌റഫുല്‍ ഹല്‍ഖ് (സ്വ) അരയും തലയും മുറുക്കി ഉടുത്ത് ഇബാദത്തിനായി രംഗത്ത് വരാറുണ്ടായിരുന്നു എന്നര്‍ഥം.
ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലതുല്‍ ഖദ്ര്‍ നല്‍കി മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തെ അല്ലാഹു ആദരിച്ചു. മുന്‍കാല സമൂഹത്തിന് ഈ സൗഭാഗ്യം ലഭിച്ചിരുന്നില്ല. ഖദ്ര്‍ സൂറത്തിന്റെ അവതരണ പശ്ചാത്തലത്തില്‍ ഇങ്ങനെ കാണാം; മുജാഹിദ് (റ) പറയുന്നു: ബനൂ ഇസ്‌റാഈല്‍ സമൂഹത്തില്‍ പകല്‍ മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സായുധസമരം നയിക്കുകയും രാത്രിമുഴുവന്‍ ആരാധന നിര്‍വഹിക്കുകയും ചെയ്ത് ആയിരം മാസം ജീവിച്ച ഒരു മഹാനുണ്ടായിരുന്നു. അദ്ദേഹത്തെ കുറിച്ചു കേട്ട നബി(സ്വ)യും അനുയായികളും ആശ്ചര്യപ്പെടുകയും തങ്ങളുടെ നന്മകള്‍ എത്ര തുച്ഛമാണെന്ന് പരിഭവിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത സൂറത്ത് അവതരിച്ചത്(ത്വബ്‌രി). അനസ് (റ) പറയുന്നു: 'പൂര്‍വകാല സമുദായത്തിന്റെ ആയുസിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ അവരുടെ അടുത്തെത്താന്‍ പറ്റാത്ത അവസ്ഥയിലാണല്ലോ തന്റെ സമുദായത്തിന്റെ ആയുസ് എന്ന് തിരുനബി (സ്വ) പരിതപിച്ചു. ഇതിനു പരിഹാരമായിട്ടാണു ലൈലതുല്‍ ഖദ്ര്‍ വിളംബരം ചെയ്യുന്ന അധ്യായം ഇറങ്ങിയത്(മുവത്വ, ബൈഹഖി).
ലൈലതുല്‍ ഖദ്ര്‍ ഏത് ദിവസമാണെന്ന് കൃത്യമായി പറയുക സാധ്യമല്ല. ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു: 'നബി (സ്വ) ലൈലതുല്‍ ഖദ്ര്‍ ഏതു ദിവസമാണെന്നറിയിക്കാന്‍ ഞങ്ങളുടെ അടുത്തേക്ക് പുറപ്പെട്ടു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട രണ്ടു പേര്‍ തര്‍ക്കിക്കുന്നത് കണ്ടു. നബി(സ്വ)പറഞ്ഞു,ലൈലതുല്‍ ഖദ്‌റിന്റെ ദിവസം പ്രഖ്യാപിക്കാന്‍ വന്നതായിരുന്നു ഞാന്‍. അപ്പോഴാണ് ഈ രണ്ടുപേര്‍ ബഹളം വയ്ക്കുന്നത്. അതോടെ അല്ലാഹു അത് ഉയര്‍ത്തിക്കളഞ്ഞു. ഒരു പക്ഷേ അതുനിങ്ങള്‍ക്ക് ഗുണത്തിനായേക്കാം.'
അതിനെ കുറിച്ച് വ്യക്തമാക്കാതിരുന്നത് ഉമ്മത്തിന്റെ സല്‍കര്‍മങ്ങള്‍ വര്‍ധിക്കാനാണ്. ഏതെങ്കിലും ഒരു പ്രത്യേകദിനത്തില്‍ മാത്രം ഇബാദത്തുകള്‍ ചെയ്ത് ബാക്കി ദിനങ്ങളില്‍ അലസരാകുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. നിശ്ചിത രാവാണെന്ന് വ്യക്തമായാല്‍ മറ്റ് രാവുകള്‍ പാഴാക്കാനാണ് മനുഷ്യന്‍ തുനിയുക. നിരന്തരം പാപങ്ങളില്‍ മുഴുകുന്നവര്‍ ഈ രാത്രി കൃത്യമായി അറിഞ്ഞിട്ടും തിന്മയില്‍ വ്യാപൃതരാകുമ്പോള്‍ അവര്‍ക്കുള്ള ശിക്ഷ കഠിനമാകുന്നതാണ്. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിച്ച് ഇബാദത്ത് ചെയ്യുന്ന രാത്രികളിലെല്ലാം പ്രത്യേക നന്മ അവന് ലഭിക്കുന്നു. മലക്കുകളുടെ മുമ്പില്‍ അല്ലാഹു അഭിമാനത്തോടെ ഇങ്ങനെ പറയും: 'ലൈലത്തുല്‍ ഖദ്ര്‍ കൃത്യമായി അറിയാതിരുന്നിട്ടുപോലും എന്റെ പടപ്പുകള്‍ രാത്രിയില്‍ ഇബാദത്തിലാണ്. ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എത്രമാത്രം ഇബാദത്ത് ചെയ്യുമായിരുന്നു!'
റമദാനിന്റെ അവസാന പത്തിലാണ് അതെന്നാണ് ശക്തമായ നിഗമനം. അതൊരു പക്ഷെ കഴിഞ്ഞുപോയിരിക്കാം. ഖുര്‍ആനില്‍ നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ്‌വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലതുല്‍ ഖദ്‌റ് റമദാന്‍ 27ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. മുസ്‌ലിം ലോകം പ്രസ്തുത ദിവസത്തിന് പ്രാധാന്യം നല്‍കിയാണ് ആരാധനകളിലും ഇഅ്തികാഫിലുമായി കഴിയുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. '27ാം രാവാണ് മുസ്‌ലിം ലോകം ലൈലതുല്‍ ഖദ്‌റായി പൂര്‍വകാലം മുതല്‍ അനുഷ്ഠിച്ചുവരുന്നത്. ഇതു തന്നെയാണ് ഭൂരിഭാഗം പണ്ഡിതരുടെ വീക്ഷണവും'(തര്‍ശീഹ്, 1168, റാസി 3230).
ഒരിക്കല്‍ ലൈലതുല്‍ ഖദ്‌റിനെകുറിച്ച് ഉമര്‍(റ) വിന്റെ നേതൃത്വത്തില്‍ സ്വഹാബികള്‍ ഒരു ചര്‍ച്ച നടത്തുകയായിരുന്നു. ഇബ്‌നു അബ്ബാസ് (റ)വും അവിടെ സന്നിഹിതനായിരുന്നു. അദ്ദേഹം പറഞ്ഞു. ലൈലത്തുല്‍ ഖദ്ര്‍ എന്ന വാചകത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. പ്രസ്തുത സൂറത്തില്‍ ലൈലതുല്‍ ഖദ്ര്‍ എന്ന വാചകം അല്ലാഹു മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഈ ഒന്‍പത് അക്ഷരങ്ങളെ മൂന്നില്‍ ഗുണിക്കുമ്പോള്‍ ഇരുപത്തേഴ് എന്ന ഫലം ലഭിക്കുന്നു. (9ണ്മ3=27) 27ാം രാവിലാണ് പവിത്രമായ ഖദ്ര്‍ എന്നതിന് ഇതും ഒരു സൂചനയാകാം.
പ്രവാചക വചനങ്ങളില്‍ ഖദ്‌റിന്റെ രാവ് റമദാന്‍ 27 ആണെന്ന് വ്യക്തമാക്കുന്ന ധാരാളം പരാമര്‍ശങ്ങള്‍ കാണാം. അബൂഹുറൈറ (റ) പറയുന്നു. 'ഞങ്ങള്‍ ഒരിക്കല്‍ ലൈലതുല്‍ ഖദ്ര്‍ സംബന്ധമായ ചര്‍ച്ചയിലായിരുന്നു. അപ്പോള്‍ നബി (സ) ചോദിച്ചു. ചന്ദ്രന്‍ ഒരു തളികയുടെ അര്‍ധഭാഗം കണക്കെ പ്രഭമങ്ങി പ്രത്യക്ഷപ്പെടുന്ന രാവിനെ ഓര്‍മിക്കുന്നവര്‍ നിങ്ങളില്‍ ആരാണ്? അബുല്‍ ഹസന്‍ പറയുന്നു. 27ാം രാവാണ് ഇവിടെ ഉദ്യേശിച്ചത്. ഉപര്യുക്ത രൂപത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുക അന്നാണല്ലോ! (മുസ്‌ലിം). ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം: നബി തിരുമേനി (സ) പറഞ്ഞു: 'നിങ്ങള്‍ 27ാം രാവില്‍ ലൈലതുല്‍ ഖദ്‌റിനെ കാത്തിരിക്കുക.'
ലൈലതുല്‍ ഖദ്‌റിന്റെ സവിശേഷതകളില്‍ പ്രധാനം മലക്കുകള്‍ കൂട്ടം കൂട്ടമായി ഇറങ്ങിവരും എന്നതാണ്. ഒരു വിഭാഗം ഇറങ്ങിവരുമ്പോള്‍ നേരത്തെ വന്നവര്‍ വാനലോകത്തേക്കു മടങ്ങും. ഹദീസുകളില്‍ കാണാം. ലൈലതുല്‍ ഖദ്‌റില്‍ സിദ്‌റതുല്‍ മുന്‍തഹാ വാസികളായ മാലാഖമാര്‍ ഇറങ്ങിവരും. അവരുടെ കൂടെ ജിബ്‌രീലു(അ)മുണ്ടാവും. വിശിഷ്ടങ്ങളായ നാലു പതാകകള്‍ ജിബ്‌രീല്‍ വഹിക്കുന്നുണ്ടാവും. അതിലൊന്ന് നബി(സ)യുടെ റൗളയില്‍ നാട്ടും. രണ്ടാമത്തേത് ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസിന്റെ മുകളിലും.
മൂന്നാമത്തേത് മസ്ജിദുല്‍ ഹറാമിന്റെ മുകളിലും നാലാമത്തേത് തൂരിസിനാ പര്‍വതത്തിലുമാണ് നാട്ടുക. വിശ്വാസികള്‍ താമസിക്കുന്ന വീടുകള്‍ ഒന്നൊഴിയാതെ ജിബ്‌രീല്‍(അ) സന്ദര്‍ശിക്കുകയും അവര്‍ക്ക് സലാം പറയുകയും ചെയ്യും.
നാല് വിഭാഗം ഈ മാപ്പിനര്‍ഹരല്ല. ഇത് കേട്ട സ്വഹാബത്ത് ചോദിച്ചു: 'ഹതഭാഗ്യരായ ആ നാല് കൂട്ടര്‍ ആരാണ് നബിയേ! നബി (സ്വ) വിശദീകരിച്ചു; സ്ഥിരമായി മദ്യപിക്കുന്നവര്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവര്‍, കുടുംബബന്ധം വിച്ഛേദിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ട് നടക്കുന്നവര്‍' (സുനുല്‍ ബൈഹഖി).
നമുക്ക് ചെയ്യാനാകുന്ന സല്‍കര്‍മങ്ങള്‍ നാം പരമാവധി വര്‍ധിപ്പിക്കണം. പശ്ചാത്താപ മനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകണം. ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്‌റുകള്‍ വര്‍ധിപ്പിച്ചും സമയം ചെലവഴിക്കണം.
ലൈലതുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് അല്ലാഹുവിന്റെ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ഓരോ ഇബാദത്തും ഏകദേശം 84 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യമാണ്. നമുക്ക് ലഭിച്ച സുവര്‍ണാവസരങ്ങള്‍ പരമാവധി മുതലെടുക്കാനും അതിലൂടെ അല്ലാഹുവിന്റെ തൃപ്തി നേടാന്‍ നാം പരിശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ,

(സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago