സംസ്ഥാനത്തെ 28 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ 12 ജില്ലകളിലെ 28 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്കരന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും ഈ മാസം 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
പേര് ഉള്‍പ്പെടുത്തുന്നതിന് ഫോം നാല്, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫോം ആറ്, പോളിങ് സ്റ്റേഷന്, വാര്‍ഡ് സ്ഥാനമാറ്റം ഫോം ഏഴ് എന്നീ അപേക്ഷകളാണ് ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫോം അഞ്ചില്‍ നേരിട്ടോ, രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ കമ്മിഷന്റെ ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലൂടെയാണ് സമര്‍പ്പിക്കേണ്ടത്. വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാതിയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുന്‍പോ 18 വയസ് തികഞ്ഞിട്ടുള്ളവര്‍ക്കാണ് പുതുതായി പേരു ചേര്‍ക്കാനുള്ള അപേക്ഷ നല്കാന് കഴിയുന്നത്. നിലവിലെ പട്ടിക ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി ല്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."