HOME
DETAILS

അഞ്ഞൂറ് ആംപ്യൂളുകളും ലഹരി ഗുളികകളും പിടികൂടി

  
backup
November 11 2018 | 19:11 PM

%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%82%e0%b4%b1%e0%b5%8d-%e0%b4%86%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%82-%e0%b4%b2%e0%b4%b9-2

 

മട്ടാഞ്ചേരി: എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കൊട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ നടന്ന പരിശോധനയില്‍ വന്‍ തോതില്‍ ലഹരി ആംപ്യൂളുകളും ഗുളികകളും പിടിച്ചെടുത്തു.
എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഞ്ഞൂറ്റി മൂന്ന് ആംപ്യൂളുകളും 140 നൈട്രസെപാം ഗുളികകളും പിടികൂടിയത്.
സംഭവത്തില്‍ പള്ളുരുത്തി പെരുമ്പടപ്പ് കോണം കട്ടത്തറ വീട്ടില്‍ ഗുലാബി(46)നെ അറസ്റ്റ് ചെയ്തു. ഇയാള്‍ പനയപ്പിള്ളി ഗോല്‍ഡന്‍ മുക്കില്‍ വാടകയ്ക്ക് താമസിച്ച് വരികയാണ്. ഇയാളുടെ വീട്ടില്‍ മയക്ക് മരുന്നുകള്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍പ്പന നടത്തുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. ആവശ്യക്കാര്‍ക്ക് ഇഞ്ചക്ഷന്‍ ചെയ്ത് കൊടുക്കുന്ന പ്രതി ഒരേ സിറിഞ്ച് തന്നെയാണ് എല്ലാവരിലും ഉപയോഗിച്ചിരുന്നതെന്ന് എക്‌സൈസ് വ്യക്തമാക്കി.
പിടികൂടിയ ബുപ്രിനോര്‍ഫിന്‍ കാന്‍സര്‍ രോഗത്തിന് വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ്. കറുപ്പില്‍ നിന്നാണ് ഇത് വേര്‍തിരിച്ചെടുക്കുന്നത്. ഇത് ഒരു ഗ്രാമില്‍ കൂടുതല്‍ കൈവശം വെക്കുന്നത് ജാമ്യമില്ലാ കുറ്റമാണ്. ഒരു ആംപ്യൂളുകളില്‍ രണ്ട് ഗ്രാം എന്ന കണക്കില്‍ പിടിച്ചെടുത്ത ആംപ്യൂളുകളില്‍ ആകെ ഒരു കിലോഗ്രാമോളം ബൂപ്രിനോര്‍ഫിന്‍ അടങ്ങിയിട്ടുണ്ട്. ടി.ഡി.ജെ.സിക്ക് എന്ന ബ്രാന്‍ഡിലാണ് ഇത് അറിയപ്പെടുന്നത്.
കടുത്ത അഡിക്ഷന്‍ ഉണ്ടാക്കുന്ന മയക്ക് മരുന്നാണ് ബൂപ്രിനോര്‍ഫിന്‍. ഒരു സിറിഞ്ചില്‍ നിന്ന് പലരും കുത്തിവെക്കുന്നത് കൊണ്ട് എയ്ഡഡ്, ഹെപ്പറ്റൈറ്റിസ് ബി പോലെയുള്ള മാരക രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയാണ് എക്‌സൈസ് സംഘം പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. പ്രതി സ്ഥിരമായി മയക്ക് മരുന്ന് ഉപയോഗിക്കുന്നയാളാണെന്നും നേരത്തേയും നിരവധി മയക്ക് മരുന്ന് കേസില്‍ പ്രതിയാണെന്നും സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷ് പറഞ്ഞു.
വേട്ടക്ക് പ്രിവന്റീവ് ഓഫീസര്‍മാരായ എ.എസ് ജയന്‍, കെ.ആര്‍ രാമപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.എം റോബി, പി.എക്‌സ് റൂബന്‍, എന്‍.പി ബിജു, സി.ജി ഷാബു, രഞ്ജു എല്‍ദോ തോമസ്, പി.ഇ ഉമ്മര്‍, എം.വി ജിജി മോള്‍, പ്രദീപ് കുമാര്‍ എന്നിവരും നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago