ജീവന്‍ നിലനിര്‍ത്താന്‍ ശേഷിയുള്ള 10 ഗ്രഹങ്ങള്‍ കണ്ടെത്തി നാസ
വാഷിങ്ടണ്‍: ഭൂമിയെപ്പോലെ ജിവന്‍ നിലനിര്‍ത്താന്‍ കഴിവുള്ള 10 ഗ്രഹങ്ങളെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ആയ നാസ കണ്ടെത്തി. നാസയുടെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ കെപ്ലര്‍ ടെലസ്‌കോപ്പ് തിരിച്ചറിഞ്ഞിട്ടുള്ള 200 ഓളം ഗ്രഹങ്ങളില്‍ ഭൂമിയുടെ വലിപ്പമുള്ള 10 എണ്ണത്തിനാണ് ജിവന്‍ നിലനിര്‍ത്താന്‍ കഴിവുണ്ട് എന്ന് ഗവേഷകര്‍ വിശ്വസിക്കുന്നത്. ഭൂമിയുടെ അതേ വലുപ്പവും അന്തരീക്ഷ ഊഷ്മാവും ഉള്ള 50 ഗ്രഹങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. വ്യത്യസ്തമായ സൗരയൂഥത്തില്‍ പെട്ട ഈ ഗ്രഹങ്ങളില്‍ ജലത്തിന്റെ സാന്നിധ്യവും കണ്ടെത്തയിട്ടുണ്ട്
ട്രാന്‍സിഷന്‍ ഇഫക്ട് എന്നറിയപ്പെടുന്ന, വസ്തുക്കള്‍ മുന്നിലൂടെ കടന്നുപോകുമ്പോള്‍ നക്ഷത്രങ്ങളുടെ തെളിച്ചത്തില്‍ വ്യത്യാസമുണ്ടാവുന്ന പ്രതിഭാസത്തെ നിരീക്ഷിച്ചു കിട്ടിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഗ്രഹങ്ങളെ മനസ്സിലാക്കാന്‍ കഴിയുന്നത്. 2009ല്‍ നാസ വിക്ഷേപിച്ച കെപ്ലര്‍ ടെലസ്‌കോപില്‍ നിന്ന് ഇങ്ങനെ കിട്ടിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയത്. 219 ഗ്രഹങ്ങളെ പുതുതായി കണ്ടുപിടിച്ചിട്ടുണ്ടെന്ന വിവരം തിങ്കളാഴ്ച നാസ പുറത്തുവിട്ടിരുന്നു. സൂര്യന് പകരം വേറൊരു നക്ഷത്രത്തെ ചുറ്റുന്നതു കൊണ്ടാണ് എക്‌സോപ്ലാനറ്റ് എന്നാണ് ഈ ഗ്രഹങ്ങളെ വിളിക്കുന്നത്. ഇതില്‍ ഭൂമിക്ക് സമാനമായ ഭാരമുള്ള, ഗോള്‍ഡിലോക് സാണില്‍ ഭ്രമണം ചെയ്യുന്ന 50 ഗ്രഹങ്ങളെ ആണ് കെപ്ലര്‍ തിരിച്ചറിഞ്ഞത്.
സൂര്യനെപ്പോലെയുള്ള നക്ഷത്രങ്ങളില്‍ നിന്ന്, അധികം ചൂടോ തണുപ്പോ ഇല്ലാത്ത ദൂരത്തുവച്ച് ഗ്രഹങ്ങള്‍ പ്രദക്ഷിണം ചെയ്യുന്ന ഭ്രമണപഥമാണ് ഗോള്‍ഡിലോക് സാണ്‍ എന്ന് അറിയപ്പെടുന്നത്. ഈ ഭ്രമണ പഥത്തിലുള്ള ഗ്രഹങ്ങളിലെ ഊഷ്മാവ് ഭൂമിയുടേതിന് സാമ്യമായിരിക്കും. ഈ അവസ്ഥ ഒരു ഗ്രഹത്തിലെ നിലനിര്‍ത്തന്‍ ജീവന്‍ അത്യവശ്യമാണ്. ഇതുപോലെ ജീവനെ അനുകൂലിക്കാന്‍ വേണ്ട ഏറ്റവും പ്രധാനപ്പെട്ട സാഹചര്യങ്ങളില്‍ മറ്റൊന്നായ ദ്രാവകരൂപത്തിലുള്ള ജലത്തിന്റെ സാന്നിധ്യമാണ്, ഗോള്‍ഡിലോക് സാണില്‍ കണ്ടെത്തിയ ഭൂമിയെപ്പോലെ പാറ നിറഞ്ഞ 10 ഗ്രഹങ്ങളില്‍ ഉള്ളത് .ഇതുവരെയായി 4,304 ഗ്രഹങ്ങളെയാണ് കെപ്ലര്‍ മിഷന്‍ ടീം കണ്ടെത്തിയത്. ഇതില്‍ 2,335 എണ്ണം മറ്റു ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് യഥാര്‍ഥ ഗ്രഹങ്ങളാണെന്ന് സ്ഥിരീകരിച്ചതാണ്.
'ജിവന്‍, ഭൂമിയുടെ മാത്രം സവിശേഷതയാണോ എന്ന ചോദ്യത്തിന് ഉത്തരം തേടി ശാസ്ത്രം സൗരയൂഥവും കടന്ന് പോയിട്ട് കാലം കുറേ കഴിഞ്ഞു. മനുഷ്യന്റെ നിലനില്‍പ്പിനായി, ഭൂമിയെപ്പോലെ ആവാസയോഗ്യമായ മറ്റു ഗ്രഹങ്ങളെ അടുത്ത 100 വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരഞ്ഞുപിടിക്കേണ്ടിയിരിക്കുന്നു എന്ന് പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് മുന്‍കൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത മാത്രം ഉള്ള ഗ്രഹങ്ങള്‍ പോലും അനേകം പ്രകാശവര്‍ഷങ്ങള്‍ അപ്പുറത്താണ്. ഇതുപോലെ എത്ര ഗ്രഹങ്ങള്‍ ഇനിയുമുണ്ട്? അവിടെയൊക്കെ എങ്ങനെ എത്തിപ്പെടും? എന്നുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം തേടുകയാണ് ശാസ്ത്രലോകം.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."