ഖത്തറിനെതിരേ കൂടുതല്‍ ആരോപണങ്ങള്‍
റിയാദ്: ഖത്തറിനെതിരേ കൂടുതല്‍ ആരോപണവുമായി സഊദി രംഗത്ത്. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ചാനല്‍ അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എക്ക് രഹസ്യം ചോര്‍ത്തി നല്‍കിയതിന്റെയും സഊദി അതിര്‍ത്തി പ്രദേശങ്ങളായ സഅദ, അല്‍ ജൗഫ്, മആരിബ് പ്രവിശ്യകളില്‍ അല്‍ഖാഇദക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയതിന്റെയും തെളിവുകള്‍ സഊദി പുറത്തുവിട്ടു.
അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെയുണ്ടണ്ടായ ആക്രമണങ്ങള്‍ക്കുപിന്നില്‍ അല്‍ഖാഇദയാണെന്ന സ്ഥിരീകരണം നടത്തി ചാനല്‍ ലോക ശ്രദ്ധ നേടിയിരുന്നു.
മുന്‍ സി.ഐ.എ മേധാവി ജോര്‍ജ് ടെനറ്റിനുള്ള ഖത്തറിന്റെ സമ്മാനമായിരുന്നു ചോര്‍ത്തല്‍. സി.ഐ.എയുടെ ഇഷ്ടം നേടിയെടുക്കുന്നതിനും സഊദിയെ അടിക്കുന്നതിനും വേണ്ടണ്ടിയായിരുന്നു ഇത്. അല്‍ജസീറ യുഗത്തിന്റെ അന്ത്യം എന്ന കൃതിയില്‍ ഇത് പ്രതിപാദിക്കുന്നതായി സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഊദി അതിര്‍ത്തിക്കുസമീപം യമനില്‍ ഗോത്ര വിഭാഗങ്ങളെ സംഘടിപ്പിച്ച് ഖത്തര്‍ നടപ്പാക്കിയ സആദ പുനര്‍നിര്‍മാണ പ്രവര്‍ത്തനം സഊദിയെ ലക്ഷ്യംവച്ചാണെന്നും അധികൃതര്‍ പറഞ്ഞു.
അതിനിടെ, സഊദിയിലെ പ്രധാന വാണിജ്യ കേന്ദ്രമായ അല്‍കോബാറില്‍ അമേരിക്കന്‍ സൈനികര്‍ തങ്ങിയ കോംപൗണ്ടണ്ടിനു നേരെയുണ്ടണ്ടായ ട്രക്ക് ബോംബ് സ്‌ഫോടനത്തില്‍ ഖത്തറിന് പങ്കുള്ളതായി ഖത്തര്‍ പ്രതിപക്ഷ നേതാവും ഖത്തര്‍ ഇന്റലിജന്‍സ് മുന്‍ ഉദ്യോഗസ്ഥനുമായ അലി അബ്ദുല്ല അല്‍ദഹ്‌നീം പറഞ്ഞു. ഖത്തര്‍, ഇറാന്‍ ഏകോപനത്തോടെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."