ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന് സിഖ് പരമോന്നത നേതാവ്
ചണ്ഡീഗഡ്: ആര്‍.എസ്.എസിനെ നിരോധിക്കണമെന്നും അവര്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയാണെന്നും സിഖ് നേതാവ്. സിഖ് മതവിശ്വാസികളുടെ പരമോന്നത സ്ഥാനമായ അകാല്‍ തഖ്ത് മേധാവി ജിയാനി ഹര്‍പ്രീത് സിങ് ആണ് ഈയാവശ്യം ഉന്നയിച്ചത്.
ആര്‍.എസ്.എസിനെ നിരോധിക്കണം. രാജ്യത്തെ വിഭജിക്കുകയാണ് അവര്‍. ആര്‍.എസ്.എസ് നേതാക്കളുടെ പ്രസ്താവനകള്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നതല്ല. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന മോഹന്‍ ഭാഗവതിന്റെ പ്രസ്താവന രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണിയാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ജിയാനി ഹര്‍പ്രീത് സിങ് ആവശ്യപ്പെട്ടു. ശ്രീ അനന്ദ്പൂര്‍ സാഹിബില്‍ നടന്ന സിഖ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ സഹായത്തോടെയാണ് രാജ്യം ഭരിക്കുന്നത് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ച ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി പ്രസിഡന്റ് ഗോബിന്ദ് സിങ് ലോംഗോവാളും ആര്‍.എസ്.എസിനെതിരെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."