ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍
ഇന്ന് ഇന്ത്യ മോദി സര്‍ക്കാരിന്റെ കൈകളില്‍ ചലിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിന്റെ തകര്‍ച്ച ആസന്നമായിരിക്കുന്നു. 1950 കാലഘട്ടത്തില്‍ ഡോക്ടര്‍ അംബേദ്കറിന്റെ കീഴില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഭരണഘടന മുന്നോട്ടു വച്ച പ്രധാന കാര്യങ്ങളില്‍ ഒന്നാണ് മതേതരത്വം . ഇന്ന് ഈ മതേതരത്വം തകര്‍ച്ചയുടെ വഴിവക്കില്‍ എത്തിയിരിക്കുന്നു.
മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ബീഫ് നിരോധനം ഏര്‍പ്പെടുത്തുകയും ഘര്‍വാപസിയുടെ പേരില്‍ കലാപങ്ങള്‍ ഉയര്‍ത്തി ഇതര മതക്കാരെ ഇല്ലായ്മ ചെയ്ത്‌കൊണ്ടിരിക്കുകയും ചെയ്യുന്നു .
മനുഷ്യ ജീവന് വില കല്‍പ്പിക്കുകപോലും ചെയ്യാതെ പശുവിന്റെ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടി ഏതറ്റം വരെയും പോകും ഈ സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ ബീഫ് ഉപയോഗിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ അഖ്‌ലാഖ് എന്ന സഹോദരനെ കൊലക്കിരയാക്കുകയും ചെയ്തു. ജനാധിപത്യരാജ്യമായ ഇന്ത്യ രാജ ഭരണത്തെ ഓര്‍മിപ്പിക്കും വിധം മുന്നോട്ടു ഗമിക്കമ്പോള്‍ ജനാധിപത്യം കൊണ്ട് വര്‍ണപ്പകിട്ടാര്‍ന്ന ഇന്ത്യാ രാജാധിപത്യത്തെ ഓര്‍മപ്പെടുത്തുന്നു. കഴിഞ്ഞ ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പില്‍ വോട്ടിങ്‌മെഷിനില്‍ വരുത്തിയ ക്രമക്കേടില്‍ ജനാധിപത്യ രാജ്യത്തെ വെല്ലുവിളിക്കുകയുണ്ടായി.
ഇന്ത്യ എന്ന രാജ്യത്തിന്റെ മഹത്തായ ഭരണ ഘടനയെ മറ്റു രാജ്യങ്ങളുടെ ഭരണഘടനയില്‍ നിന്ന് വേര്‍തിരിക്കുന്ന രണ്ട് മഹത്തായ ശാഖകള്‍ ആയ ജനാധിപത്യത്തെയും മതേതരത്വത്തേയും ഇല്ലായ്മ ചെയ്താല്‍ അത് ഇന്ത്യ എന്ന ജനാധിപത്യ മഹാരാജ്യത്തിന് കോട്ടം വരുത്തുക തന്നെ ചെയ്യും.
മതേതരത്വ ഇന്ത്യയില്‍ വര്‍ഗീയതയെ ഇല്ലായ്മ ചെയ്ത് മുന്നേറുന്ന മുസല്‍മാന്റെയും ഹൈന്ദവന്റെയും ക്രൈസ്തവന്റെയും ഇടയില്‍ വര്‍ഗീയതയുടെ വിഷം ചീറ്റാനാണ് മോദി സര്‍ക്കാര്‍ ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ശ്രമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."