ജൈവപച്ചക്കറി വിളവെടുപ്പ് തുടങ്ങി
വഴിക്കടവ്: ജൈവപച്ചക്കറിയുടെ വിളവെടുപ്പ് തുടങ്ങി. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും കുടുംബശ്രീയും സംയുക്തമായി ജൈവപച്ചക്കറി കൃഷി നടത്തിയ തോട്ടങ്ങളിലെ വിളവെടുപ്പാണ് നടത്തിയത്.പതിനേഴ് സംഘങ്ങള്‍ പഞ്ചായത്തിലെ അന്പതേക്കര് സ്ഥലത്താണ് കൃഷി നടത്തിയത്.
പൂവത്തിപൊയില്‍ ആശ കൃഷിസംഘത്തിന്റെ പാവയ്ക്കയുടെ വിളവെടുപ്പില്‍ മൂന്ന് ക്വിന്റലോളം പാവയ്ക്ക ലഭിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിപ്രകാരം പഞ്ചായത്തും കൃഷിഭവനുമാണ് ജൈവ പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
ഓണാഘോഷത്തിന് പച്ചക്കറികള്‍ ഓണച്ചന്തയില്‍ ലഭ്യമാക്കാ്പ വേണ്ടിയാണ് ഇവര്‍ തങ്ങളുടെ ആദ്യ വിളവെടുപ്പ് നടത്തിയത്. പാവല്‍കൃഷിക്ക് പുറമെ വാഴ, വെണ്ട, കുമ്പളം, തക്കാളി, തുടങ്ങിയവും കൃഷി ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഇ.എ സുകു' വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ടി സാവിത്രി, പി.ടി ഉഷ, കൃഷി ഓഫിസര്‍ ഉമ്മര്‍കോയ, അനൂപ്, ഉഷ മേല്‍ മറ്റം, അതുല്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."