HOME
DETAILS
MAL
പെരിന്തല്‍മണ്ണയില്‍ ജൈവശുചിത്വ സുന്ദരനഗരം പദ്ധതി: പച്ചക്കറി വിത്തിറക്കി
backup
August 05 2016 | 22:08 PM
പെരിന്തല്‍മണ്ണ: ജൈവശുചിത്വ സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ 150 ഏക്കര്‍ സ്ഥലത്ത് പച്ചക്കറിക്കൃഷി ചെയ്യുന്നതിന്റെ ഭാഗമായി പച്ചക്കറി തൈനടലിന് തുടക്കം കുറിച്ചു. വിവിധ മേഖലാ കാര്ഷികസമിതികളാണ് പച്ചക്കറിക്കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
വെണ്ട,ണ്ട പയര്‍, കൈപ്പ, വഴുതന, ചിരങ്ങ, ചേന, കുമ്പളം, പടവലം, മുളക്, ചീര, തക്കാളി എന്നീ ഇനങ്ങളാണ് ഈ സീസണില്‍ കൃഷി ചെയ്യുന്നത്. ഓണക്കാലത്ത് ഈ കൃഷിയിടങ്ങളില്‍ നിന്നു ലഭ്യമായ പച്ചക്കറിക്ക് പ്രത്യേക വിപണിയൊരുക്കും. പച്ചക്കറിക്കൃഷിക്കാവശ്യമായ വിത്ത്, തൈ എന്നിവ നഗരസഭ കൃഷിയിടങ്ങളില്‍ എത്തിച്ചു.
കൃഷിക്ക് തുടക്കം കുറിച്ചു ചീരട്ടമണ്ണ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഒരു ഏക്കര്‍ സ്ഥലത്ത് തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.സി മൊയ്തീന്‍കുട്ടി, മാരിയത്ത് കിബ്ത്തിയ, പി വിജയന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."