പി.എസ്.ജിക്കും റയലിനും ജയം
പാരിസ്: ഉറുഗ്വെയ് താരം എഡിസണ്‍ കവാനിയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജിക്ക് തകര്‍പ്പന്‍ ജയം. ലീഗ് വണില്‍ മൊണാക്കൊയേയാണ് പി.എസ്.ജി എതിരില്ലാത്ത നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഇതോടെ സീസണിലെ 13-ാം ലീഗ് മത്സരത്തിലും പി.എസ്.ജി ജയം സ്വന്തമാക്കി.
മൊണാക്കൊയുടെ തട്ടകത്തില്‍ നടന്ന മത്സരത്തിലായിരുന്നു പി.എസ്.ജിയുടെ തേരോട്ടം. 64-ാം മിനുട്ടില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഒരുഗോളും പി.എസ്.ജിക്കായി നേടി. 4, 11, 53 മിനുട്ടുകളിലായിരുന്നു കവാനിയുടെ ഗോള്‍ പിറന്നത്. ലീഗിലെ 13-ാം വിജയത്തോടെ 39 പോയിന്റുമായി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് പി.എസ്.ജി.
ലാലിഗയില്‍ സെവിയ്യ 2-1 എന്ന സ്‌കോറിന് എസ്പാനിയോളിനെ പരാജയപ്പെടുത്തി. 38-ാം മിനുട്ടില്‍ ബോര്‍ജ ലഗ്ലസിയാസ് എസ്പാനിയോളിന് വേണ്ടി ആദ്യ ഗോള്‍നേടി. ആദ്യ പകുതിയില്‍ എസ്പാനിയോള്‍ ഒരുഗോളിന്റെ ലീഡ് നേടി. തുടര്‍ന്ന് 70-ാം മിനുട്ടില്‍ ഗബ്രിയേല്‍ മാഴ്‌സഡോയും 89-ാം മിനുട്ടില്‍ വിസാം യെഡറും ഓരോ ഗോള്‍വീതം നേടി സെവിയ്യയെ വിജയത്തിലെത്തികുകയായിരുന്നു. ജയത്തോടെ 23 പോയിന്റുമായി സെവിയ്യ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബാഴ്‌സലോണയും സെവിയ്യയും തമ്മില്‍ ഒരുപോയിന്റിന്റെ വിത്യാസമാണുള്ളത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ റയല്‍മാഡ്രിഡ് 4-2 എന്ന സ്‌കോറിന് സെല്‍റ്റാവിഗോയെ പരാജയപ്പെടുത്തി. കരിം ബെന്‍സേമ (23), ഗുസ്താവോ (സെല്‍ഫ് ഗോള്‍), സെര്‍ജിയോ റാമോസ് (83), ഡാനി കബെല്ലോസ് (91 ) എന്നിവരാണ് റയല്‍മാഡ്രിഡിന് വേണ്ടി ഗോള്‍ നേടിയത്. 61-ാം മിനുട്ടില്‍ ഹ്യൂഗോ മല്ലോ, 94-ാം മിനുട്ടില്‍ ബ്രയ്‌സ് മെന്‍ഡസ് എന്നിവര്‍ സെല്‍റ്റാവിഗോക്ക് വേണ്ടിയും ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ പരാജയത്തില്‍നിന്ന് കരകയറിയ റയല്‍മാഡ്രിഡ് ഇന്നലത്തെ ജയത്തോടെ പട്ടികയില്‍ 20 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് വിജയക്കുതിപ്പ് തുടരുന്നു. എ.സി മിലാനെ എതിരില്ലാത്ത രണ്ടണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്.
യുവന്റസിനായി മാരിയോ മാന്‍സൂകിച്ചും സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലക്ഷ്യംകണ്ടണ്ടു. 41-ാം മിനുട്ടില്‍ പെനാല്‍റ്റി കിക്ക് നഷ്ടപ്പെടുത്തിയ ഗോണ്‍സാലോ ഹിഗ്വയ്ന്‍ 83-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ടണ്ട് പുറത്തായത് മിലാന് ഇരട്ട പ്രഹരമായി. ലീഗിലെ മറ്റു പ്രധാന മത്സരങ്ങളില്‍ റോമ 4-1ന് സംഡോറിയയെ പരാജയപ്പെടുത്തിയപ്പോള്‍ അറ്റ്‌ലാന്റെ 4-1ന് ഇന്റര്‍മിലാനെ കീഴ്‌പെടുത്തി. 12 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി യുവന്റസ് ലീഗില്‍ തലപ്പത്ത് തുടരുന്നു. 28 പോയിന്റുമായി നാപ്പോളിയാണ് രണ്ടണ്ടാം സ്ഥാനത്ത്. അടുത്ത മത്സരത്തില്‍ യുവന്റസ് ഈ മാസം 24ന് സ്പാലിനെ നേരിടും.
ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1 എന്ന സ്‌കോറിന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തി. ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ, ഗുണ്ടോഗന്‍ എന്നിവര്‍ സിറ്റിക്കായി ഗോളുകള്‍ കണ്ടെത്തി. 58-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്ന് അന്റോണിയോ മാര്‍ഷ്യലാണ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. ആഴ്‌സനലും വോല്‍വ്‌സും തമ്മിലുള്ള മത്സരം 1-1 എന്ന സ്‌കോറിന് സമനിലയില്‍ കലാശിച്ചു. 32 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 30 പോയിന്റാണുള്ളത്. 20 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എട്ടാം സ്ഥാനത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."