യു.എസ് യുദ്ധവിമാനം ഫിലിപ്പൈന്‍ കടലില്‍ തകര്‍ന്നുവീണു
ടോക്കിയോ: യു.എസ് യുദ്ധവിമാനം ജപ്പാനിനടുത്തു ഫിലിപ്പൈന്‍ സമുദ്രത്തില്‍ തകര്‍ന്നുവീണു. ജപ്പാന് ദ്വീപായ ഒകിനാവയ്ക്കടുത്താണ് സംഭവം. അപകടത്തില്‍ ആളപായമില്ല.
യു.എസ് ഏഴാം കപ്പല്പടയുടെ ഭാഗമായ എഫ്എ-18 ഹോണറ്റ് ഫൈറ്റര്‍ ജെറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്. പതിവ് സൈനിക ഓപറേഷന്റെ ഭാഗമായി പറക്കുകയായിരുന്ന വിമാനമാണ് കടലില്‍ തകര്‍ന്നുവീണത്.
വിമാനത്തിനു സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നു കടലിലിറക്കുകയായിരുന്നു. സംഭവസമയത്ത് രണ്ടു ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ യു.എസ്.എസ് റൊണാള്‍ഡ് റീഗന് വിമാനത്തില്‍ രക്ഷിച്ചു. രണ്ടു പേരും സുരക്ഷിതരാണ്.
യു.എസ്.എസ് റൊണാള്‍ഡ് റീഗന് ഉള്‍പ്പെടുന്ന അടുത്തിടെയുള്ള രണ്ടാമത്തെ അപകടമാണിത്. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ അമേരിക്കയുടെ എം.എച്ച്-60 സീവാക്ക് ഹെലികോപ്ടര്‍ തകര്‍ന്നിരുന്നു.
സംഭവത്തില്‍ 12 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഒകിനാവോയില്‍ അമേരിക്കയുടെ പ്രധാന സൈനിക താവളങ്ങളിലൊന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ആയിരക്കണക്കിനു സൈനികരാണ് താവളത്തിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."