HOME
DETAILS

പുതുവൈപ്പ്: സിംഗൂരും നന്ദിഗ്രാമും ഓര്‍മിപ്പിച്ച് സര്‍ക്കാരിനെതിരേ സി.പി.ഐ മുഖപത്രം

  
backup
June 20 2017 | 23:06 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%82%e0%b4%97%e0%b5%82%e0%b4%b0%e0%b5%81%e0%b4%82-%e0%b4%a8%e0%b4%a8%e0%b5%8d

 

തിരുവനന്തപുരം: പുതുവൈപ്പ് സമരത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. 'കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ് 'എന്ന തലക്കെട്ടില്‍ ജനയുഗം ഇന്നലെ പ്രസിദ്ധീകരിച്ച മുഖപ്രസംഗം സര്‍ക്കാരിനെ സിംഗൂര്‍, നന്ദിഗ്രാം സമരങ്ങള്‍ ഓര്‍മിപ്പിക്കുന്നു.
പദ്ധതിയെ എതിര്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ക്കിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നതായി പൊലിസ് ഉന്നതരില്‍നിന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. പ്രക്ഷോഭകരെ ഇതുവരെ പൊലിസ് നേരിട്ട രീതി മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്നതല്ല. അത് എല്‍.ഡി.എഫിന്റെ വിശ്വാസ്യതയ്ക്കു മേലാണ് കളങ്കം ചാര്‍ത്തിയിരിക്കുന്നത്. ഇടതുപക്ഷ ഭരണത്തില്‍ സാമാന്യ ജനങ്ങളോട് സഹാനുഭൂതിയോടെ പൊലിസ് പെരുമാറുമെന്ന വിശ്വാസത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന സമീപനം സംബന്ധിച്ച പ്രഖ്യാപനത്തെ പുതുവൈപ്പ് പൊലിസ് നരനായാട്ടുമായി കൂട്ടിവായിക്കാന്‍ പല കേന്ദ്രങ്ങളും കാട്ടിയ തിടുക്കം ശ്രദ്ധേയമാണ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പൊലിസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാവണം. സര്‍ക്കാരിന്റെ പൊലിസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാര്‍ഗം.
പുതുവൈപ്പില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ പ്രതിരോധത്തിന് പരിഹാരം കാണാനും അതിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും അതുവഴിമാത്രമേ കഴിയൂ. വികസനമെന്നാല്‍ പത്തുവരിപ്പാതകളും വമ്പന്‍ തുറമുഖങ്ങളും ലോകോത്തര വിമാനത്താവളങ്ങളും വാതകക്കുഴല്‍ ശൃംഖലകളും ഉള്‍പ്പെട്ട നിര്‍മിതികളായി കാണുന്ന പാശ്ചാത്യ മുതലാളിത്ത സംസ്‌കാരം ലോകമെങ്ങും ചോദ്യം ചെയ്യപ്പെടുകയാണ്.
വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യ മാതൃകകളെ അപ്പാടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്കായിരിക്കും വഴിതെളിയിക്കുക. എന്‍ഡോസള്‍ഫാനും കൊക്കക്കോളയും അതാണ് നമുക്കു കാണിച്ചുതരുന്നത്. അത്തരം ദുരന്തങ്ങളുടെ മറുപുറമാണ് സിംഗൂരും നന്ദിഗ്രാമും. അവയില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ നാം തയാറാവണം.
പുതുവൈപ്പ് പദ്ധതിയെപ്പറ്റി പുറത്തുവന്ന വസ്തുതകള്‍ വെളിപ്പെടുത്തുന്നത് വികസന പദ്ധതികളുടെ നടത്തിപ്പു സംബന്ധിച്ച സമസ്ത മാനദണ്ഡങ്ങളുടെയും നിരാസമാണ്. ഒരു ബൃഹത്പദ്ധതിക്ക് അനിവാര്യമായ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാത പഠനങ്ങള്‍ യാതൊന്നും തൃപ്തികരമായോ ജനങ്ങള്‍ക്ക് ബോധ്യപ്പെടുംവിധമോ നിര്‍വഹിക്കപ്പെട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago