അനില്‍ കുംബ്ലെ രാജിവച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം അനില്‍ കുംബ്ലെ രാജിവച്ചു. ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കുംബ്ലെയുടെ രാജി. ടീമിന്റെ ഉപദേശ സമിതി അംഗങ്ങള്‍ കുംബ്ലെയെ പിന്തുണച്ചിട്ടും അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. നേരത്തെ കോഹ്‌ലിയുമായുള്ള തര്‍ക്കം രൂക്ഷമായതോടെ ടീമിനൊപ്പം വെസ്റ്റിന്‍ഡീസിലേക്ക് പോകാന്‍ കുംബ്ലെ തയാറായിരുന്നില്ല. ഇന്നലെയാണ് ടീം യാത്രതിരിച്ചത്. ഇതോടെ കുംബ്ലെയില്ലാതെയാണ് ടീം യാത്ര തിരിച്ചത്. അതേരമയം രാജിക്കത്ത് ബി.സി.സി.ഐക്ക് കൈമാറിയതായി കുംബ്ലെ വ്യക്തമാക്കി.
ജൂണ്‍ 23ന് പരമ്പര തുടങ്ങാനിരിക്കെ എന്തുകൊണ്ട് പരിശീലകന്‍ ടീമിനൊപ്പം പോയില്ല എന്ന്‌ചോദ്യമുയര്‍ന്നിരുന്നു. ഐ.സി.സി യോഗം ലണ്ടനില്‍ നടക്കുന്നതുകൊണ്ടാണ് ടീമിനൊപ്പം പോവാതിരുന്നതെന്നാണ് കുംബ്ലെയുടെ വിശദീകരണം നല്‍കിയത്. ലോ ആന്‍ഡ് റെഗുലേഷന്‍സ് ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനാണ് കുംബ്ലെ. ഇക്കാരണത്താല്‍ യോഗം സമാപിക്കാതെ കുംബ്ലെയ്ക്ക് വെസ്റ്റിന്‍ഡീസിലേക്ക് യാത്രതിരിക്കാനാവില്ല.
ജൂണ്‍ 23നാണ് ഐ.സി.സി വാര്‍ഷിക യോഗം സമാപിക്കുക. കുംബ്ലെയുടെ ക്രിക്കറ്റ് കമ്മിറ്റി യോഗം 22ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ 23ന് മാത്രമേ അദ്ദേഹം ടീമിനൊപ്പം ചേരൂ.
നായകന്‍ കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് നേരത്തെയുള്ള കൂടിക്കാഴ്ച്ചയ്ക്ക് കുംബ്ലെ തയാറാവാത്തതെന്നാണ് സൂചന.
അതേസമയം ടീം ബാര്‍ബഡോസിലേക്ക് യാത്രയായതായി ടീം വക്താവ് പറഞ്ഞു. നേരത്തെ വിന്‍ഡീസിലേക്ക് കുംബ്ലെ എത്തുമോയെന്ന കാര്യത്തിലും ടീമില്‍ അവ്യക്തത നിലനിന്നിരുന്നു. ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷമണ്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയില്‍ കുംബ്ലെ തുടരുന്നതിനോട് താല്‍പര്യമില്ലെന്ന് കോഹ്‌ലി അറിയിച്ചിരുന്നു. ഇത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. കുംബ്ലെ തുടരട്ടേയെന്ന് ഉപദേശക സമിതി നിര്‍ദേശിച്ചിരുന്നു.
ചാംപ്യന്‍സ് ട്രോഫിയുടെ സമയത്ത് ഇരുവരും തമ്മില്‍ പരസ്പരം സംസാരിക്കാറില്ലായിരുന്നു. പരിശീലന സമയത്ത് കുംബ്ലെ കൂടുതല്‍ സമയം ബൗളര്‍മാര്‍ക്കൊപ്പമായിരുന്നു. 2016 ജൂണിലാണ് കുംബ്ലെ ടീമിന്റെ പരിശീലകനാവുന്നത്. ഒരു വര്‍ഷത്തെ കരാറിലായിരുന്നു നിയമനം. കുംബ്ലെയുടെ കീഴില്‍ വെസ്റ്റിന്‍ഡീസ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ആസ്‌ത്രേലിയ എന്നിവര്‍ക്കെതിരേയുള്ള പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. പുതിയ പരിശീലകന്‍ ആരാവുമെന്നതിനെ കുറിച്ച് ബി.സി.സി.ഐ മനസുതുറന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."