ലക്ഷദ്വീപില്‍ സമസ്ത ആസ്ഥാനമന്ദിരം തുറന്നു
കവരത്തി: ലക്ഷദ്വീപ് സമസ്ത ആസ്ഥാന മന്ദിരം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കവരത്തി ദ്വീപില്‍ പി.എന്‍ മുത്തുക്കോയ തങ്ങള്‍ ദാനമായി നല്കിയ സ്ഥലത്താണ് ശംസുല്‍ ഉലമ ഇസ്ലാമിക് സെന്റര്‍, സൈത്തൂന്‍ ഇസ്ലാമിക് പ്രീ സ്കൂള്‍, സ്റ്റഡി സെന്റര്‍, ഗസ്റ്റ് ലോഞ്ച്, മിനി ഓഡിറ്റോറിയം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള മന്ദിരം.
പി.വി അബ്ദുല്‍ വഹാബ് മുഖ്യാതിഥിയായിരുന്നു. നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ പ്രഭാഷണം നടത്തി. വിവിധ ദ്വീപിലെ ഖാസിമാരായ മുഹമ്മദ് ഹനീഫ ദാരിമി, അബ്ദുറശീദ് മദനി, മുഹമ്മദ് യാസീന്‍ ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ഹംസക്കോയ ദാരിമി, നാസിഹ് മുസ്ലിയാര്, അബ്ദുറഊഫ് ഫൈസി, മുഹമ്മദ് ഖാസിം ഫൈസി, ശബീര്‍ ഫൈസി, സ്വാഗതസംഘം ഭാരവാഹികളായ അഹമ്മദ് ഹാജി, ഇ. തങ്ങള്‍കോയ, മുഹമ്മദലി, ടി.പി ഷാഫി, ടി. ഷാഫി, ഖദീര്‍ ഫൈസി, അഹ്മദ് നഹ ഹുദവി, നിളാമുദ്ദീന്‍ ഫൈസി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."