കാലിക്കറ്റ് സര്‍വകലാശാലയുടെ വിവാദ മാഗസിന് പിന്‍വലിച്ചു
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്‍സ് യൂനിയന്റെ വിവാദ മാഗസിന് പിന്‍വലിച്ചു വൈസ് ചാന്‍സലറുടെ ഉത്തരവ്. ഇതുസംബന്ധിച്ചു വി.സിയുടെ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ഇസ്ലാമിക വിശ്വാസപ്രകാരമുള്ള വസ്ത്രധാരണത്തിന്റെ പേരില്‍ മുസ്ലിം സ്ത്രീകളെയും ഒപ്പം വിവിധ മതാചാരങ്ങളെയും അവഹേളിക്കുന്ന മാഗസിന് ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതോടെയാണ് സര്‍വകലാശാല അധികൃതര്‍ ഇത് പിന്‍വലിച്ചത്.
വിവാദത്തെത്തുടര്‍ന്ന് മാഗസിന് വിതരണം നിര്‍ത്തിവയ്ക്കാന്‍ രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിരുന്നു. മാഗസിന് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങാത്തതിനാല്‍ ഇത് പിന്‍വലിക്കാന്‍ സ്റ്റാഫ് എഡിറ്റര്‍ ഡോ.ആര്.വി.എം ദിവാകരന്, സ്റ്റാഫ് അഡൈ്വസര്‍ ഡോ.പി.ജെ ഹെര്‍മന്‍ എന്നിവര്‍ ശുപാര്‍ശ ചെയ്തിരുന്നു. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂനിയനാണ് 'പോസ്റ്റ് ട്രൂത്ത്' എന്ന പേരില്‍ വിവാദ മാഗസിന് ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."