റിയാദ് ബത്ഹ കൊമേഴ്‌സല്‍ സെന്ററില്‍ വന്‍തീപിടിത്തം; മലയാളികളടക്കമുള്ളവരുടെ സ്ഥാപനങ്ങള്‍ നശിച്ചു
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിലെ നഗര ഹൃദയയായ ബത്ഹയിലെ കൊമേഴ്‌സ്യല്‍ സെന്ററിലുണ്ടായ തീപ്പിടിത്തത്തില്‍ നൂറിലധികം കടകള്‍ കത്തി നശിച്ചു. ഇന്നലെ മഗ്‌രിബ് നമസ്‌കാരത്തിന് തൊട്ടു മുമ്പാണ് തീപ്പിടിത്തമുണ്ടായത്. തീപിടുത്തത്തില്‍ വന്‍ തോതിലുള്ള നാശനഷ്ടമുണ്ടായിടുണ്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തുണിക്കടകളും പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും, ബ്ലാങ്കറ്റ് വില്‍ക്കുന്ന കടകളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നെന്നതിനാല്‍ തീ അതിവേഗം ആളിപ്പടരുകയായിരുന്നു. അന്തരീക്ഷം കടുത്ത ചൂടു കൂടിയതിനാലും തീ വ്യാപിക്കാന്‍ കാരണമായി. ഇരു ഭാഗത്തും ഇടുങ്ങിയ സ്ഥലങ്ങളിലായി കൂടുതല്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും അധികൃതരുടെ ഞൊടിയിടയിലെ പ്രവര്‍ത്തനം വ്യാപിക്കാതിരിക്കാന്‍ സഹായകരമായി.
നോമ്പ് തുറക്കുന്ന സമയത്ത് ഈ കടകളെല്ലാം അടഞ്ഞുകിടന്നത് ആളപായം ഇല്ലാതാക്കാന്‍ സഹായകരമായി. മുകളിലത്തെ നിലയില്‍ മലയാളി, ശ്രീലങ്കന്‍ റെസ്റ്റോറന്റുകളും നിരവധി ട്രാവല്‍ ഓഫീസുകളും കംപ്യൂട്ടര്‍, ടൈലറിംഗ് ഷോപ്പിംഗ് കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. കെട്ടിടത്തിലെ ഹോട്ടലില്‍ നോമ്പു തുറക്കാനെത്തിയവരെ ഉടന്‍ ഒഴിപ്പിച്ചതിനാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ സ്ഥാപനങ്ങളില്‍ പല ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന പാസ്‌പോര്‍ട്ട് അടക്കമുള്ള നിരവധി രേഖകളും കത്തി നശിച്ചിട്ടുണ്ട്.
[video width="848" height="480" mp4="http://suprabhaatham.com/wp-content/uploads/2017/06/VID-20170621-WA0012.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."