ആരോഗ്യവകുപ്പ് കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്
കേരളത്തില്‍ ഭീതി പടര്‍ത്തിക്കൊണ്ട് വര്‍ധിച്ചുവരുന്ന ഡെങ്കിപോലുള്ള മാരകമായ രോഗങ്ങളില്‍നിന്നു സംസ്ഥാനത്തെ മോചിപ്പിക്കാന്‍ ആരോഗ്യവകുപ്പ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. കാലവര്‍ഷമെത്തിയതോടെ ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
പല സര്‍ക്കാര്‍ ആശുപത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതും മതിയായ സൗകര്യങ്ങളില്ലാത്തതും രോഗികളെ ആശങ്കയിലാക്കുന്നുണ്ട്. ഇക്കാരണത്താല്‍ വലിയതോതിലുള്ള കുത്തൊഴുക്കാണ് സ്വകാര്യ ആശുപത്രികളിലേക്ക്. ചികിത്സതേടിയെത്തുന്ന രോഗികളെ സാമ്പത്തികമായി ചൂഷണംചെയ്യുന്ന സ്വകാര്യ ലോബികളും സജീവമാണ്.
ഓരോ സര്‍ക്കാര്‍ ആശുപത്രിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ തോതനുസരിച്ച് നഴ്‌സുമാരെയും ഡോക്ടര്‍മാരെയും വിന്യസിപ്പിക്കേണ്ടതുണ്ട്. മതിയായ സൗകര്യങ്ങളില്ലാതെ ക്വാര്‍ട്ടേഴ്‌സുകളിലും മറ്റും ചികിത്സനടത്തിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ഇതര ഡോക്ടര്‍ക്കും തടയിടേണ്ടതുണ്ട്. പല കമ്മ്യൂണിറ്റി ആശുപത്രികളും രാത്രികാലങ്ങളില്‍ അടച്ചിടുകയാണ് പതിവ്. കമ്മ്യൂണിറ്റിതാലൂക്ക് ആശുപത്രികളിലും രാത്രികാലങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണം.
പനിപോലുള്ള മഴക്കാലരോഗങ്ങള്‍ ബാധിച്ച് ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് മതിയായ പരിചരണം നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. അതുകൊണ്ട് ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കി രോഗികള്‍ക്ക് യഥാസമയം ചികിത്സനല്‍കി പനിമരണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."