മതത്തിന്റെ ഭാഗമല്ല, യോഗയെ ഹൈജാക്ക് ചെയ്യാന്‍ ആരേയും അനുവദിക്കില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: യോഗ ഒരു മതത്തിന്റെയും ഭാഗമല്ലെന്നും ആ പേരില്‍ അതിനെ ഹൈജാക്ക് ചെയ്യാന്‍ ആരേും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗ മതത്തിന്റെ ഭാഗമാണെന്ന് ചിലര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഇതിനായി ആര്‍ക്കും മനസിലാകാത്ത സൂക്തങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആ സൂക്തങ്ങള്‍ ഉണ്ടാകുന്നതിനും മുന്‍പ് തന്നെ യോഗ ഇവിടെ ഉണ്ടായിരുന്നു എന്ന് നമ്മള് മനസിലാക്കണം- മുഖ്യമന്ത്രി പറഞ്ഞു.
യോഗയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വമാണ് ശ്രമം നടക്കുന്നത്. യോഗയെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കരുത്. അത്തരം ശ്രമങ്ങളെ ചെറുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മതേതര മനസോടെയാകണം യോഗ അഭ്യസിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സ്കൂളുകളില്‍ യോഗ പരിശീലനത്തിന് പദ്ധതി തയ്യാറാക്കുമെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."