പശ്ചിമഘട്ടത്തില്‍ പുതിയ നാലിനം തവളകളെ കണ്ടെത്തി
ന്യൂഡല്‍ഹി: നാല് വ്യത്യസ്ത തവള വര്‍ഗങ്ങളെ പശ്ചിമ ഘട്ടത്തില്‍ കണ്ടെത്തി. അഞ്ചുവര്‍ഷങ്ങള്‍ നീണ്ട പഠനങ്ങള്‍ക്കൊടുവിലാണ് ഇവയെ കണ്ടെത്തിയതെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന് സൊണാലി ഗാര്‍ഗ് പറഞ്ഞു.
മാളങ്ങള്‍, മരപ്പൊത്തുകള്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന ഇവ ഫെജെര്വാരിയ ജീവി വര്‍ഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. നേരത്തെ ഫെജെര്വാരിയ റഫ്യൂസിന്സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയെ പശ്ചിമഘട്ട മലനിരകളില്‍ കണ്ടെത്തിയിരുന്നു. ഇവയെ അന്താരാഷ്ട്ര പരിസ്ഥിതി യൂനിയന്‍(ഐ.യു.സി.എന്‍) ചുവപ്പു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയതായി കണ്ടെത്തിയ തവള വര്‍ഗം പശ്ചിമ ഘട്ടത്തിലെ കര്‍ണാടകയിലും കര്‍ണാടകയോടു ചേര്‍ന്ന കേരളത്തിലെ ചില ഭാഗങ്ങളിലുമായാണ് കാണപ്പെടുന്നത്.
ജനവാസ കേന്ദ്രങ്ങളില്‍നിന്ന് മാറി ജീവിക്കുന്ന വിഭാഗമാണ് ഇവ. മുന്‍കാലങ്ങളിലും പലതരത്തിലുള്ള ഉഭയ ജീവികളെയും പശ്ചിമ ഘട്ടത്തില്‍നിന്ന് കണ്ടെത്തിയിരുന്നു. 2006നും 2015നും ഇടയില്‍ ഏതാണ്ട് 1581 പുതിയ ജീവി വര്‍ഗങ്ങളെ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.
പുതിയ വര്‍ഗത്തില്‍പ്പെട്ട തവളകളുടെ പ്രധാന വാസ സ്ഥലമായിട്ടാണ് ഈ മേഖലയെ വിശേഷിപ്പിക്കുന്നത്. അതേസമയം, അധിനിവേശം വര്‍ധിച്ചതോടെ പശ്ചിമഘട്ട മേഖലയിലെ 32 ശതമാനത്തോളം തവള വര്‍ഗങ്ങളും കടുത്ത ഭീഷണി നേരിടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."