HOME
DETAILS

പീഡന പരാതി: നീതിപൂര്‍വമായ നടപടി പ്രതീക്ഷിക്കുന്നുവെന്ന് ഡി.വൈ.എഫ്.ഐ

  
backup
November 12 2018 | 19:11 PM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%ae%e0%b4%be

 

 

കോഴിക്കോട്: ഡി.വൈ.എഫ്.ഐ നേതാവായ യുവതിയുടെ പീഡനപരാതിയില്‍ സി.പി.എം നീതിപൂര്‍വമായ തീരുമാനമെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം. സ്വരാജ്.
പരാതിക്കാരിക്കും ഈ വിശ്വാസമാണെന്ന് പറഞ്ഞ അദ്ദേഹം സ്ത്രീപക്ഷ നിലപാടാണ് ഡി.വൈ.എഫ്.ഐക്കുള്ളതെന്നും അക്രമിക്കപ്പെട്ടവര്‍ പരാതി പറഞ്ഞാല്‍ അവര്‍ക്കൊപ്പം നില്‍ക്കുകയെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി. ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശി പീഡിപ്പിച്ചുവെന്ന വനിതാ നേതാവിന്റെ പരാതിയില്‍ സി.പി.എം അന്വേഷണവും നടപടിയും വൈകുമ്പോഴും ഇരക്കൊപ്പമെന്ന് ഉറപ്പിച്ചു പറയാന്‍ ഇതുവരെ ഡി.വൈ.എഫ്.ഐ സംസ്ഥാന നേതൃത്വം തയാറായിരുന്നില്ല.
പരാതിക്കാരിയായ യുവതി ഉള്‍പ്പെടെ പങ്കെടുക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഡി.വൈ.എഫ്.ഐ നിലപാട് വ്യക്തമാക്കിയത്. യുവതിയുടെ പരാതി ഡി.വൈ.എഫ്.ഐയുടെ ഒരു ഘടകത്തിനും ലഭിച്ചിട്ടില്ല. ആരോപണവിധേയന്‍ സി.പി.എം എം.എല്‍.എയും സംസ്ഥാന കമ്മിറ്റി അംഗവുമാണെന്നും അതിനാലാണ് യുവതി പരാതി പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയതെന്നും സ്വരാജ് പറഞ്ഞു.
ശബരിമലയില്‍ ഡ്യൂട്ടിയ്ക്കായി എത്തിയ വനിതാ പൊലിസുകാരുടെ പ്രായം ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരി പരിശോധിച്ചതില്‍ പൊലിസിന് വീഴ്ചയുണ്ടെന്ന് ഡി.വൈ.എഫ്.ഐ കരുതുന്നില്ല. ശബരിമലയില്‍ സംഘ്പരിവാര്‍ രക്തച്ചൊരിച്ചിലിനായി കോപ്പുകൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.ടി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിലും ജി. സുധാകരന്‍െ ഭാര്യയെ നിയമിച്ചതിലും അപാകതയില്ലെന്നും യോഗ്യരായവര്‍ മന്ത്രിമാരുടെ ബന്ധുവാണെന്നത് അയോഗ്യതയായി കാണാനാവില്ലെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍ ഷംസീര്‍, പി. നിഖില്‍, പി. ബിജു, സിജിത്ത് എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago