പട്ടിണിയില്‍ പാകിസ്താനെക്കാള്‍ മോശം സ്ഥാനത്ത് ഇന്ത്യ
ന്യൂഡല്‍ഹി: ജനസംഖ്യയിലെ പട്ടിണിക്കാരുടെ തോത് ഇന്ത്യയില്‍ കൂടിവരുന്നതായുള്ള കണക്കകള്‍. 117 രാജ്യങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള 2019ലെ ആഗോള പട്ടിക സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 102. സെയ്‌റ ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന്‍ തുടങ്ങിയ രാഷ്ട്രങ്ങളാണ് ഇന്ത്യക്ക് തൊട്ടുപുറകിലുള്ളത്. കഴിഞ്ഞ വര്‍ഷം 119 രാജ്യങ്ങളില്‍ 103ാം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞതവണ 106 ാം സ്ഥാനത്തായിരുന്ന പാകിസ്ഥാന്‍ നില ഭേദപ്പെട്ട് 94 ാം സ്ഥാനത്തെത്തിയപ്പോഴാണ് ഇന്ത്യ പിറകോട്ട് പോയിരിക്കുന്നത്.
പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളര്‍ച്ച എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാണ് 14 വര്‍ഷമായി പ്രമുഖ എന്‍ജിഒ പ്രസ്ഥാനമായ വെല്‍ത്ത് ഹങ്കര്‍ ഹൈലൈഫ് തയ്യാറാക്കുന്ന ഈ പട്ടിക.
സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. 25 ാം സ്ഥാനത്താണ് ചൈന. 66 ാം സ്ഥാനത്ത് ശ്രീലങ്കയും 73ാം സ്ഥാനത്ത് നേപ്പാളും 88 ാം സ്ഥാനത്ത് ബംഗ്ലാദേശും. വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് കുതിക്കുമ്പോഴും ഇന്ത്യയിലെ സ്ഥിതി ഗുരുതരമാണെന്ന് കണക്കുകള്‍ പറയുന്നു. 2017 ല്‍ നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ.
2019 Global Hunger Index by Severity
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."