കാനനപാതയിലൂടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് പാസ് ഏര്‍പ്പെടുത്തുന്നു
തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമല തീര്‍ഥാടനത്തിന് എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ കാനനപാതയിലൂടെ കാല്‍നടയായി എത്തുന്നവര്‍ക്കും പാസ് നിര്‍ബന്ധമാക്കാന്‍ പൊലിസ് തീരുമാനം. എരുമേലിയില്‍നിന്ന് കാല്‍നടയായി കാന നപാതയിലൂടെ സന്നിധാനത്തേക്ക് വരുന്ന തീര്‍ഥാടകര്‍ക്കാണ് പാസ് നിര്‍ബന്ധമാക്കിയത്. മതിയായ രേഖകള്‍ പരിശോധിച്ച ശേഷം പൊലിസാണ് പാസ് നല്‍കുക. ഇത് ധരിച്ചാണ് കാനനപാതയിലൂടെ തീര്‍ഥാടകര്‍ സന്നിധാനത്തേക്ക് പോകേണ്ടത്. എരുമേലിയില്‍ നിയോഗിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചായിരിക്കും പാസ് നല്‍കുക.
തുലാമാസ പൂജയ്ക്കും ചിത്തിര ആട്ട വിശേഷത്തിനുമായി നടതുറന്നപ്പോള്‍ ഭക്തര്‍ കാനനപാത വഴി എത്തിയിരുന്നില്ല. എന്നാല്‍ ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോള്‍ ബി.ജെ.പി നേതാക്കളായ കെ. സുന്ദ്രേന്‍, വി.വി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസുകാര്‍ കാനനപാതയിലൂടെ സന്നിധാനത്ത് എത്തിയിരുന്നു. പതിനഞ്ചു മണിക്കൂര്‍ നടന്നാണ് പ്രതിഷേധക്കാര്‍ സന്നിധാനത്ത് എത്തിയത്. മണ്ഡലകാലത്ത് സന്നിധാനം വളയാന്‍ പദ്ധതിയിട്ട ആര്‍.എസ്.എസുകാര്‍ ഈ പാത വഴി കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."