HOME
DETAILS

ബാബരി മസ്ജിദ്: 40ാം ദിവസമായ ഇന്ന് വാദംകേള്‍ക്കല്‍ അവസാനിക്കും; ചരിത്രത്തില്‍ ഏറ്റവും നീണ്ട രണ്ടാമത്തെ വാദംകേള്‍ക്കല്‍

  
backup
October 16 2019 | 04:10 AM

daily-hearings-in-ayodhya-case-may-end-today-the-40th-day121

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിന്റെ അന്തിമവാദംകേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. ഇരുവിഭാഗത്തോടും തങ്ങളുടെ വാദങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ ഇന്നലെ കോടതി നിര്‍ദേശിച്ചു. നേരത്തെ നാളെ വാദംനിര്‍ത്താനായിരുന്നു തീരുമാനിച്ചതെങ്കിലും ഒരുദിവസം നേരത്തെ അവസാനിപ്പിക്കാന്‍ കോടതി നിശ്ചയിക്കുകയായിരുന്നു. ഇന്ന് തന്നെ വാദം അവസാനിപ്പിക്കുമെന്ന് ചീഫ്ജസ്റ്റിസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 11 മണിക്ക് തുടങ്ങുന്ന വാദം കേള്‍ക്കല്‍ വൈകിട്ട് അഞ്ച് മണി വരെ തുടരുമെന്നും. ഇതിന് ശേഷം തുടരാനുള്ള വാദങ്ങള്‍ എഴുതി നല്‍കാന്‍ സമയം നല്‍കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വാദം വേഗം അവസാനിപ്പിച്ച് അടുത്ത മാസം 17നകം ഉത്തരവ് പുറപ്പെടുവിക്കാനാണ് കോടതിയുടെ തീരുമാനം. എന്നാല്‍, അന്തിമവാദം കേള്‍ക്കാന്‍ ഹിന്ദു സംഘടനകള്‍ കൂടുതല്‍ സമയം തേടിയിട്ടുണ്ട്. ഇതേ കോടതി പരിഗണിച്ചേക്കില്ല.

കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് നേതൃത്വം നല്‍കുന്ന ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അടുത്തമാസം 17ന് വിരമിക്കാനിരിക്കുകയാണ്. വാദംകേള്‍ക്കലിന്റെ 39മത്തെ ദിവസമായ ഇന്നലെ ഹിന്ദുവിഭാഗമാണ് വാദങ്ങള്‍ നിരത്തിയത്. അയോധ്യയില്‍ 60ഓളം ക്ഷേത്രങ്ങളുണ്ടെന്നും അതില്‍ ഒന്ന് രാമജന്‍മഭൂമിയാണെന്നും രാംലല്ലയ്ക്ക് വേണ്ടി ഹാജരായ കെ. പരഷരന്‍ വാദിച്ചു. രാമജന്മഭൂമിയാണെന്ന് വിശ്വസിക്കുന്ന പ്രസ്തുത ഭൂമിക്കു വേണ്ടി നൂറ്റാണ്ടുകളായി ഞങ്ങള്‍ പോരാടുകയാണെന്നും അദ്ദേഹം വാദിച്ചു.

ഇന്നത്തോടെ വാദം കേള്‍ക്കല്‍ 40ാമത്തെ ദിവസമാകും. സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 197273 വര്‍ഷങ്ങളിലായി 68 ദിവസം.

ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കുമെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

Daily Hearings In Ayodhya Case May End Today, The 40th Day



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago
No Image

ഇന്ത്യ 156 ന് പുറത്ത്; ന്യൂസിലണ്ടിന് 103 റണ്‍സിന്റെ ലീഡ് 

Cricket
  •  2 months ago