HOME
DETAILS

യോഗ്യനും അയോഗ്യനും എല്ലാം ശരിയാക്കുന്നവരും

  
backup
November 12 2018 | 19:11 PM

%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b5%81%e0%b4%82-%e0%b4%85%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a8%e0%b5%81%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2

അന്‍വര്‍ കണ്ണീരി#

 


ഇടതുപക്ഷം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാണിച്ച ആ മുദ്രാവാക്യം ശരിയായിരിക്കുന്നു, എല്‍.ഡി.എഫ് വന്നു, എല്ലാം 'ശരിയായി'.
ഇപ്പോള്‍ യോഗ്യരെയും അയോഗ്യരെയും തീരുമാനിക്കുന്നതുപോലും ഇടതുപക്ഷം. അവരുടെ കണ്ണിലെ യോഗ്യത മറ്റുള്ളവര്‍ക്കു ദഹിക്കാത്തതാണെന്നു മാത്രം. ബന്ധുവിനെ ഉന്നത തസ്തികയില്‍ നിയമിച്ചതിന്റെ പേരിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഇ.പി ജയരാജന് ആദ്യം മന്ത്രിപ്പണി പോയത്. ജയരാജന്റെ ബന്ധു നിയമിക്കപ്പെട്ടെങ്കിലും ഒരു ദിവസം പോലും ആ തസ്തികയില്‍ ഇരുന്നിരുന്നില്ല. എന്നിട്ടും'ധാര്‍മികത'യുടെ പേരില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും അദ്ദേഹത്തെക്കൊണ്ടു രാജിവയ്പ്പിച്ചു. (കുറേക്കഴിഞ്ഞു അദ്ദേഹത്തെ മന്ത്രിയാക്കിയെന്നതു മറ്റൊരു കാര്യം.)
എന്നാല്‍, ജയരാജനോടു പാലിക്കാന്‍ പറഞ്ഞ 'ധാര്‍മികത' കാണിക്കണമെന്ന് മന്ത്രി ജലീലിനോടു പറയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും മനസ്സില്ല. ഇതിനെയാണു 'വൈരുധ്യാധിഷ്ഠിത വാദം' എന്നു പറയുന്നത്. സമ്മതിച്ചിരിക്കുന്നു സഖാക്കളേ.., നിങ്ങള്‍ ഓരോ നേതാവിനെയും പ്രവര്‍ത്തകനെയും.
മന്ത്രി ജലീല്‍ നടത്തിയ സ്വജനപക്ഷപാതം പകല്‍പോലെ വ്യക്തമായിട്ടും ഓരോ ആരോപണവും നേരിടാന്‍ ആയുധമില്ലാതെ മന്ത്രി നട്ടംതിരിയുമ്പോള്‍ നിങ്ങളുടെ സെക്രട്ടറിവരെ മന്ത്രിയെ ന്യായീകരിക്കുന്നതു കാണുമ്പോള്‍ ഉളുപ്പില്ലായ്മയെന്നല്ലാതെ മറ്റെന്തു വിശേഷണമാണു നല്‍കുക.
കെ.ടി ജലീലിനെതിരേ ആരോപണമുന്നയിക്കുന്ന മുസ്‌ലിംലീഗിനെയും മുസ്‌ലിം യൂത്ത്‌ലീഗിനെയും മതപ്പാര്‍ട്ടിയാണെന്നാണല്ലോ 'ഉന്നത ജനാധിപത്യപ്രസ്ഥാന'മെന്നു സ്വയം വിശേഷിപ്പിക്കുന്ന നിങ്ങള്‍ ആരോപിക്കുന്നത്. ആ നിങ്ങള്‍ അറിയാന്‍ ഒരു കാര്യം കൂടി പറയട്ടെ. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിം ലീഗ് രൂപീകരണത്തിനുള്ള നീക്കം നടത്തുമ്പോള്‍ മുസ്‌ലിംലീഗ് നേതാവ് ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിനെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി വിളിച്ച് ഇങ്ങനെ ചോദിച്ചു: ''മുസ്‌ലിംകളുടെ കാര്യം പരിഗണിക്കാന്‍ കോണ്‍ഗ്രസ്സുണ്ടല്ലോ, പിന്നെന്തിന് ഇനിയൊരു മുസ്‌ലിംലീഗ്.''
''നെഹ്‌റുവിനെ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കു വിശ്വാസമാണ്. പക്ഷെ, നെഹ്‌റുവിനു ശേഷവും പ്രധാനമന്ത്രിമാരുണ്ടാകുമല്ലോ. അന്നു മുസ്‌ലിംകള്‍ക്കുവേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടാവില്ല. അതുകൊണ്ട് ഇന്ത്യന്‍ മുസല്‍മാന്റെയും ന്യൂനപക്ഷങ്ങളുടെയും പിന്നാക്കവിഭാഗക്കാരുടെയും സുരക്ഷിതത്വത്തിന് ഇന്ത്യയില്‍ മുസ്‌ലിം ലീഗ് ആവശ്യമാണ് '', ഇതായിരുന്നു ഇസ്മാഈല്‍ സാഹിബിന്റെ മറുപടി.
മുസല്‍മാന്റെ കാര്യം മുസ്‌ലിംലീഗ് പരിഗണിക്കുന്നതില്‍ എന്തു തെറ്റാണു സഖാക്കളേ നിങ്ങള്‍ കാണുന്നത്. ലീഗിനു മതം നോക്കിയല്ല വോട്ടു ലഭിക്കുന്നത്. മുസല്‍മാന്റെ അഭിമാനവും അന്തസ്സും രാജ്യത്തിന്റെ നിയമസംഹിതയ്ക്കുള്ളില്‍ നിന്നു കൊണ്ടു സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായതിനാലാണ് ജനം മുസ്‌ലിംലീഗിന് വോട്ടു നല്‍കുന്നത്. മുസ്‌ലിം ലീഗ് മതപ്പാര്‍ട്ടിയെന്നതിനേക്കാള്‍ സാമുദായികപ്പാര്‍ട്ടിയെന്നു വിശേഷിപ്പിക്കുന്നതാവും ഉചിതം.
നിങ്ങളെടുക്കുന്ന വര്‍ഗീയക്കളികള്‍ കെ.എം ഷാജിയെന്ന മുസ്‌ലിംലീഗ് നേതാവ് നടത്തുമെന്നു മൂക്കു താഴേയ്ക്കുള്ള ആരും വിശ്വസിക്കില്ല. 'മാഷാ അല്ലാഹ്' എന്ന സ്റ്റിക്കറൊട്ടിച്ച ഇന്നോവ കാര്‍ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഉപയോഗിച്ചതും ഫസല്‍ വധത്തില്‍ മറ്റു പാര്‍ട്ടിക്കാരുടെ മുറ്റത്ത് മുണ്ടുകൊണ്ടുപോയി ഇട്ടതുമൊക്കെയാണല്ലോ നിങ്ങളുടെ 'ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങള്‍' സംരക്ഷിക്കുന്ന പ്രവൃത്തികള്‍, അതെല്ലാം നിങ്ങളെ സംബന്ധിച്ചു യോഗ്യതയും ശരിയുമാണ്.
കിണറ്റിലിറങ്ങി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുന്ന ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥിയായിരുന്നു വാര്‍ത്താവതാരകന്‍, ജീവിച്ചിരുന്ന കാലത്ത് താങ്കളുടെ പിതാവിനു കിട്ടാത്ത പരിഗണന അവര്‍ താങ്കള്‍ക്കു തരുമെന്നു വിശ്വസിക്കുന്നുവെങ്കില്‍ 'ഹാ... കഷ്ടം, താങ്കളെത്ര വലിയ മൂഢന്‍' എന്നേ പറയാനുള്ളൂ. താങ്കളെക്കൊണ്ടു വാഴവെട്ടിച്ചു അവസാനം താങ്കള്‍ ഒറ്റപ്പെട്ടാല്‍ 'ഞങ്ങളൊന്നുമറിയില്ലേ, രാമനാരായണാ' എന്നു പറഞ്ഞു അവര്‍ തടിയൂരുമെന്നു തീര്‍ച്ച.
സ്‌ഫോടനക്കേസില്‍ സംശയത്തിന്റെ നിഴലിലായ മഅ്ദനിയെപ്പോലും വോട്ടുബാങ്ക് സൃഷ്ടിക്കാന്‍ കൂട്ടുപിടിച്ചവരാണ് ഇരുപതുശതമാനം മാത്രം മുസ്‌ലിംകളുള്ള നിയമസഭാ മണ്ഡലത്തില്‍ വര്‍ഗീയധ്രുവീകരണ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഷാജിയെ 'അയോഗ്യനാക്കി'യെന്നു വീമ്പിളക്കുന്നത്. ആ മുറവിളി കാണുമ്പോള്‍ നിങ്ങളുടെ നിലവാരത്തകര്‍ച്ചയുടെ ആഴം തിരിച്ചറിയുന്നു.
ജൗഹര്‍ മുനവര്‍ എന്ന ഫാറൂഖ് കോളജ് അധ്യാപകന്‍ നേരത്തേ നിശ്ചയിക്കപ്പെട്ട ക്ലാസിനു യോജിച്ച രീതിയില്‍ ഒരു ഉപമ നടത്തിയപ്പോഴേയ്ക്കും കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ച മുഖ്യമന്ത്രി ബി.ജെ.പി സംസ്ഥാനാധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നടത്തിയ 'സ്വകാര്യ' പ്രസംഗത്തിലെ വാക്കുകളൊന്നും കേട്ടതേയില്ലെന്നാണോ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതില്‍ നിന്നു ഞങ്ങള്‍ മനസ്സിലാക്കേണ്ടത്. ഒരുപാടു പേര്‍ക്ക് അയോഗ്യത കല്‍പ്പിക്കാന്‍ കാണിക്കുന്ന ഉത്സാഹത്തിന്റെ ഒരു ചെറിയ അളവ് ഫാസിസ്റ്റുകള്‍ക്കെതിരേയും കാണിക്കണം.
യു.ഡി.എഫിനെ കേരളത്തില്‍ നിന്നു കെട്ടുകെട്ടിച്ചു ഇടതുപക്ഷത്തിനും ബി.ജെ.പിക്കും വളരാനുള്ള മണ്ണൊരുക്കുന്ന നയവും നിലപാടുമാണു മുഖ്യമന്ത്രി നടത്തിക്കൊണ്ടിരിക്കുന്നതെന്നു തിരിച്ചറിയാത്ത ഏക വ്യക്തി മുഖ്യമന്ത്രി മാത്രമായിരിക്കും. ശബരിമലയിലെ ഓരോ നീക്കവും ബി.ജെ.പിക്കു വളരാന്‍ വളക്കൂറുള്ള മണ്ണായി ഉഴുതു മറിച്ചുകൊടുക്കുകയാണു മുഖ്യമന്ത്രിയെന്ന് ഊഹിക്കാന്‍ അതിബുദ്ധിയൊന്നും വേണ്ട. മന്ത്രി കെ.ടി ജലീലിനു പ്രിയങ്കരനും 'യോഗ്യനു'മായ ജനറല്‍ മാനേജര്‍ കെ.ടി അദീബ് രാജിവച്ചു. ആ അയോഗ്യനിയമനത്തില്‍ മന്ത്രി ഉപ്പു തിന്നിട്ടുണ്ടെങ്കില്‍ വെള്ളം കുടിച്ചേ തീരൂ. സാധാരണ പൗരന്റെ നികുതി വാങ്ങി നടത്തുന്ന സ്ഥാപനങ്ങളില്‍ മന്ത്രിയുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ല ജോലി നല്‍കേണ്ടത്. ഓരോ ഘട്ടത്തിലും മന്ത്രിമാര്‍ക്കു പുത്തന്‍ ബോധ്യങ്ങള്‍ ഉണ്ടായേക്കാം. അതു നടപ്പാക്കേണ്ടതു പൊതുമേഖലാ സ്ഥാപനങ്ങളിലല്ല. അത് അവരുടെ വീടുകളില്‍ നടപ്പാക്കട്ടെ.
തനിക്കെതിരേ ആരോപണങ്ങളുയര്‍ത്തിയ വ്യക്തിക്കു കാര്യകാരണസഹിതം മറുപടി നല്‍കാതെ പാണക്കാട്ടെ തങ്ങളും കുഞ്ഞാലിക്കുട്ടിയും വന്നാല്‍ മറുപടി പറയാമെന്നു പ്രഖ്യാപിക്കുന്നതു വങ്കത്തമാണ്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ എത്രമാത്രം അനുയോജ്യനാണെന്നു സ്വയം അളക്കാന്‍ സമയം കണ്ടെത്തിയാല്‍ ശരിയായ ബോധ്യം ലഭിച്ചേക്കും. ജനങ്ങള്‍ ജലീല്‍ എന്ന വ്യക്തിയെയല്ല, അദ്ദേഹം വഹിക്കുന്ന മന്ത്രിപദവിയെ മാത്രമാണു ബഹുമാനിക്കുന്നത്.
ജലീല്‍ സംവാദത്തിനു വിളിച്ച പാണക്കാട്ടെ തങ്ങളും കുഞ്ഞാലികുട്ടിയും ജനഹൃദയങ്ങളില്‍ ജീവിക്കുന്ന സുല്‍ത്താന്മാരാണ്. ഒരുപാട് കാര്യങ്ങള്‍ അവര്‍ക്കു ചെയ്തുതീര്‍ക്കാനുണ്ട്. ഇപ്പോഴും അതിന്റെ തിരക്കുകളിലാണ്. ജലീലുമായി സംവാദത്തിന് അവര്‍ക്കു സമയമില്ല. 'യോഗ്യനായ മന്ത്രിയും എല്ലാം ശരിയാക്കുന്ന സര്‍ക്കാരുമാണെന്നു പറഞ്ഞാല്‍പ്പോരാ പ്രവൃത്തിയിലൂടെ കാണിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ സ്വകാര്യ സ്‌കൂള്‍ നിയമനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അഡെക് 

uae
  •  2 months ago
No Image

ഖത്തര്‍ ടൂറിസം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-28-10-2024

PSC/UPSC
  •  2 months ago
No Image

ആഡംബര ദ്വീപായ സിന്ദാല വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്ത് സഊദി

latest
  •  2 months ago
No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  2 months ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  2 months ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  2 months ago
No Image

പൂര നഗരിയിലേക്ക് ആംബുലന്‍സില്‍ ചെന്നിട്ടില്ല; കണ്ടത് മായക്കാഴ്ച്ചയാകാം; സുരേഷ് ഗോപി

Kerala
  •  2 months ago
No Image

ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്

Kuwait
  •  2 months ago
No Image

ഭാരവാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

Kerala
  •  2 months ago