HOME
DETAILS
MAL
പ്രബന്ധ മത്സരത്തിന് രചനകള്‍ ക്ഷണിച്ചു
backup
June 21 2017 | 06:06 AM
കേരള സാഹിത്യ അക്കാദമി 2016ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 10,000/ (പതിനായിരം) രൂപയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം. എഴുത്തച്ഛന്‍സമകാലകവിതയിലെ പ്രതിഫലനങ്ങള്‍ എന്നതാണ് വിഷയം. പരമാവധി 40 പേജായിരിക്കണം രചനയുടെ ദൈര്‍ഘ്യം. ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം. ഒരുതവണ സമ്മാനം ലഭിച്ചവര്‍ക്ക് പങ്കെടുക്കാനാവില്ല. രചയിതാക്കളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം നല്‍കണം. ആഗസ്റ്റ് 14 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, പാലസ് റോഡ് തൃശ്ശൂര്‍ 680 020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 04872331069, 2333967., [email protected]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."