രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷത്തിന് തിരിച്ചടി, നിതീഷിന്റെ പിന്തുണ കോവിന്ദിന്
പട്ന: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ രാം നാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്നു വൈകുന്നേരം ശരത് യാദവ് അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യം പ്രഖ്യാപിക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ് ജെ.ഡി.യുവിന്റെ നിലപാട്.
ബി.ജെ.പിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയ്ക്കുള്ള അവസരമായിട്ടായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കണ്ട കോണ്‍ഗ്രസിന് നിതീഷിന്റെ തീരുമാനം തിരിച്ചടിയായിരിക്കുകയാണ്. ഐക്യത്തിനായി പലതവണ പ്രതിപക്ഷ കക്ഷികളുടെ യോഗവും നടന്നിരുന്നു.
ബിഹാര്‍ ഗവര്‍ണറായിരിക്കെയാണ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. കോവിന്ദുമായി നിതീഷ് കുമാറിന് മികച്ച വ്യക്തിബന്ധമാണ് ഉള്ളത്. അതിനാല്‍ത്തന്നെ കോവിന്ദിന് പിന്തുണ നല്‍കുമെന്ന് ഉറപ്പായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."