പകര്‍ച്ചപ്പനി: പ്രതിപക്ഷ നിര്‍ദ്ദേശം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിന് സംസ്ഥാനത്തെങ്ങും മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയെ കഌഫ്ഹൗസില്‍ എത്തി താന്‍ നേരിട്ട് കണ്ട് നല്‍കിയ മെമ്മോറാണ്ടത്തിലെ ആദ്യനിര്‍ദ്ദേശമായിരുന്നു സംസ്ഥാന വ്യാപകമായി പൊതുജനപങ്കാളിത്തതോടെ ശുചീകരണ യജ്ഞം നടത്തണമെന്നത്. മുഖ്യമന്ത്രി അപ്പോള്‍ തന്നെ ആ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നു. അത് നടപ്പില്‍ വരുന്നതില്‍ സന്തോഷമുണ്ട്.
യു.ഡി.എഫ് എം.എല്‍.എമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഹരിപ്പാട് മണ്ഡലത്തിലെ ശുചീകരണ പ്രവര്‍ത്തനത്തിന് കഴിഞ്ഞ ദിവസം താന്‍ നേതൃത്വം നല്‍കിയിരുന്നു.
കേരളത്തില്‍ പനി നിയന്ത്രിക്കുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ നടപ്പാക്കേണ്ടതായിരുന്നു. കുറച്ച് വൈകിയെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഇതിനായി സര്‍വ്വകക്ഷിയോഗം വിളിച്ചതും ഉചിതമായി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."