പുതുതായി അനുവദിച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ തസ്തികകള്‍ സൃഷ്ടിക്കും
തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍/ ബാച്ചുകളില്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പാള്‍ 46, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ 232, ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) 269, അപ്ഗ്രഡേഷന്‍ 113, ലാബ് അസിസ്റ്റന്റ് 47 എന്നിങ്ങനെയാണ് തസ്തികകള്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി ആരംഭിച്ച 33 (കെ) എന്‍.സി.സി. ബറ്റാലിയന്റെ പ്രവര്‍ത്തനത്തിന് ജൂനിയര്‍ സൂപ്രണ്ട് 1, ക്ലാര്‍ക്ക് 5, ഓഫിസ് അറ്റന്‍ഡന്റ് 1, ചൗക്കിദാര്‍ 1, പാര്‍ട്ട് ടൈം സ്വീപ്പര്‍ 1, ഡ്രൈവര്‍ 3 എന്നീ തസ്തികകള്‍ സൃഷ്ടിക്കും.
കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈല്‍ ലിക്വര്‍ ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ജൂനിയര്‍ സയന്റിഫിക് ഓഫിസറുടെയും ലാബ് അസിസ്റ്റന്റിന്റെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. അന്യത്രസേവന വ്യവസ്ഥയിലായിരിക്കും നിയമനം.
മന്ത്രിസഭായോഗത്തിലെ മറ്റു തീരുമാനങ്ങള്‍
- ശമ്പള പരിഷ്‌കരണം
സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോഓപ്പറേറ്റീവ് ഫാര്‍മസിയിലെ (ഹോംകോ) ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
- ദുരിതാശ്വാസനിധിയില്‍നിന്നും പത്തുലക്ഷം രൂപ
കരകുളത്ത് വീടും സംരക്ഷണ ഭിത്തിയും തകര്‍ന്നുവീണ് സജീനയും രണ്ടു മക്കളും മരണപ്പെട്ടിരുന്നു. സജീനയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും പത്തുലക്ഷം രൂപ അനുവദിച്ചു.
ലൈഫ് മിഷന്‍ സി.ഇ.ഒ. ആയ അദീല അബ്ദുളളക്ക് നിര്‍മിതി കേന്ദ്രം ഡയറക്ടറുടെ അധിക ചുമതല കൂടി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."