കോവിന്ദിന് ജെ.ഡി.യുവിന്റെ പിന്തുണ; വോട്ടു ചെയ്യില്ലെന്ന് വീരേന്ദ്രകുമാര്‍
പാറ്റ്ന: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ, കോവിന്ദിന് വോട്ടു ചെയ്യില്ലെന്നറിയിച്ച് ജെ.ഡി.യു കേരളാ ഘടകം അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ രംഗത്തെത്തി.
കോവിന്ദിനു വോട്ടു ചെയ്യില്ലെന്ന് ദേശീയ അധ്യക്ഷന്‍ നിതീഷ്കുമാറിനെ അറിയിച്ചിട്ടുണ്ടെന്നും ഇഷ്ടമുള്ള സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാനാണ് നിര്‍ദേശിച്ചതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍.ഡി.എ സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനായി ഇതുവരെ നടത്തിയ ശ്രമങ്ങള്‍ ഇതോടെ അപ്രസക്തമായി. വ്യാഴാഴ്ച വീണ്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരുന്നുണ്ട്. ഇതില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."