HOME
DETAILS

കര്‍ണാടകയില്‍നിന്നു ബുള്ളറ്റ് മോഷ്ടിച്ചു കടത്തുന്ന സംഘം പിടിയില്‍

  
backup
November 13 2018 | 03:11 AM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%be%e0%b4%9f%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ac%e0%b5%81%e0%b4%b3

കാസര്‍കോട്: കര്‍ണാടകയില്‍നിന്നു ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു കടത്തുന്ന സംഘം പൊലിസ് പിടിയിലായി. കാസര്‍കോട് ഉപ്പള സ്വദേശികള്‍ ഉള്‍പ്പെടെയുള്ള സംഘാംഗങ്ങളാണ് പിടിയിലായത്. കര്‍ണാടകയില്‍നിന്നു 12 ബുള്ളറ്റ് ബൈക്കുകളാണ് കവര്‍ച്ച നടത്തിയത്.ഇതില്‍ ഏഴുബൈക്കുകള്‍ കാസര്‍കോട്ടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പൊലിസ് കണ്ടെടുത്തു. ജില്ലയിലെ യുവാക്കളുടെ ബുള്ളറ്റ് ജ്വരം മുതലെടുത്ത് കവര്‍ച്ചാസംഘം കര്‍ണാടകയില്‍ നിന്നു കാസര്‍കോട്ടേക്കു ബുള്ളറ്റുകള്‍ മോഷ്ടിച്ചു കടത്തി വ്യാജനമ്പര്‍ പതിച്ചുവില്‍പന നടത്തുന്ന രീതിയാണ് കൈകൊണ്ടിരുന്നത്. കര്‍ണാടക പൊലിസാണ് സംഘത്തെ പിടികൂടിയത്. തുടര്‍ന്ന് കര്‍ണാടക പൊലിസ് കാസര്‍കോട് പൊലിസിന്റെ സഹായത്തോടെ കവര്‍ച്ച ചെയ്ത ബുള്ളറ്റുകള്‍ കണ്ടെടുക്കുകയായിരുന്നു. കാസര്‍കോട് വിദ്യാനഗറില്‍നിന്നു മൂന്നും നെല്ലിക്കുന്നില്‍നിന്നു രണ്ടും ചൗക്കിയില്‍നിന്നു രണ്ടും ബുള്ളറ്റുകളുമാണ് പൊലിസ് പിടിച്ചെടുത്തത്. ബുള്ളറ്റിനു വ്യാജ നമ്പര്‍ പ്ലേറ്റും വ്യാജ രേഖകളും ഉണ്ടാക്കി കൊടുക്കുന്ന ഇടനിലക്കാരും പൊലിസ് വലയിലായിട്ടുണ്ട്. കവര്‍ച്ച ചെയ്തതില്‍ ഒരു പള്‍സര്‍ ബൈക്കും ഉള്‍പ്പെട്ടതായി സൂചനയുണ്ട്.
സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന ലഭിച്ചതോടെ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  16 hours ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  17 hours ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  17 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  18 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  18 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  18 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  18 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  18 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  19 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago