പൊലിസല്ല, ജനാധിപത്യ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്; വിട്ടുകൊടുക്കാതെ കാനം
തിരുവനന്തപുരം: പുതുവൈപ്പ് സമരത്തെ അടിച്ചമര്‍ത്തിയ പൊലിസ് നടപടിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനാധിപത്യ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും പൊലിസല്ലെന്നും കാനം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പൊലിസ് നടത്തിയ അഭിപ്രായ പ്രകടനം അല്‍ഭുതപ്പെടുത്തുന്നില്ല. അദ്ദേഹത്തിന് മറുപടി പറയേണ്ട ആവശ്യം സി.പി.ഐക്കില്ല. അഭ്യന്തര വകുപ്പ് സി.പി.ഐ ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടില്ലെന്നും കാനം പറഞ്ഞു.
കൊച്ചി പുതുവൈപ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കു നേരെ കഴിഞ്ഞ 16 നാണ് ക്രൂരമായ പൊലിസ് നടപടിയുണ്ടായത്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനെതിരെ വലിയ ജനരോഷം ഉയരുന്നതിനിടയിലും പൊലിസിനെ ന്യായീകരിച്ച് ഡി.ജി.പി ടി.പി സെന്‍കുമാറും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."