എസ്.ബി.ഐ ബാങ്കില്‍ കവര്‍ച്ചാശ്രമം: ആറ് ലക്ഷത്തോളം രൂപയുടെ നഷ്ടം
മണ്ണാര്‍ക്കാട്: എസ്.ബി.ഐ തച്ചമ്പാറ ശാഖാ ബാങ്കില്‍ കവര്‍ച്ചാശ്രമം നടന്നു. വെള്ളിയാഴ്ച വൈകിട്ടാണ് ബാങ്ക് അടച്ചു പോയത്. തുടര്‍ന്നുള്ള ശനി,ഞായര്‍ ദിവസങ്ങളിലെ അവധിക്ക് ശേഷം ഇന്നലെ രാവിലെ എട്ടരക്ക് ജീവനക്കാര്‍ ബാങ്ക് തുറന്നപ്പോഴാണ് മോഷണ ശ്രമം നടന്നതായി ബോധ്യപ്പെട്ടത്. സ്‌ട്രോങ് റൂം കട്ടര്‍ ഉപയോഗിച്ച് മുറിച്ച നിലയിലായിരുന്നു.സംഭവം അറിഞ്ഞയുടന്‍ പരിസരത്ത് ആളുകള്‍ തടിച്ചു കൂടി.സംസ്ഥാനത്ത് ബാങ്കുകളെ കേന്ദ്രീകരിച്ച് നിരവധി മോഷണ ശ്രമങ്ങളാണ് ദിവസേന നടന്നു കൊണ്ടിരിക്കുന്നത്. പണമോ, സ്വര്‍ണാഭരണങ്ങളോ, രേഖകളോ നഷ്ടപ്പെട്ടിട്ടല്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. എന്നാല്‍ ആറ് ലക്ഷത്തോളം രൂപയുടെ വസ്തുവഹകള്‍ മോഷണ ശ്രമത്തിനിടയില്‍ നശിച്ചതായാണ് കണക്ക്. ഡിവൈ.എസ്.പി. മുരളീധരന്‍, മണ്ണാര്‍ക്കാട് സി.ഐ ടി.പി. ഫര്‍ഹാദ്, കല്ലടിക്കോട് എസ്.ഐ എം. ബിജു, സി.പി.ഒമാരായ പ്രമോദ്, ഉല്ലാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു മേല്‍നടപടികള്‍ സ്വീകരിച്ചു.പാലക്കാട് നിന്നും ഡോഗ് സ്‌കോഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."